കല്ലുവാതുക്കല്‍ പഞ്ചായത്ത് ഓഫീസ് തുറന്നില്ല ;കോണ്‍ഗ്രസും ബിജെപിയും ധര്‍ണ നടത്തി

klm-panchayathപാരിപ്പള്ളി  :കല്ലുവാതുക്കല്‍ പഞ്ചായത്ത് രാവിലെ പത്തുകഴിഞ്ഞിട്ടും തുറക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ബിജെപിയും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണനടത്തി.  10. 30 കഴിഞ്ഞതോടെ ജീവനക്കാരി എത്തി ഓഫീസ് തുറക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ സമ്മതിച്ചില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായതിനെതുടര്‍ന്ന് പാരിപ്പള്ളി പോലീസെത്തി സ്ഥിതിഗതി ശാന്തമാക്കി.

തുടര്‍ന്ന് ഓഫീസ് തുറക്കുകയായിരുന്നു. യൂത്തുകോണ്‍ഗ്രസ് ചാത്തന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് രാജേഷ്. ബിജെപി കല്ലുവാതുക്കല്‍ ഏരിയാ പ്രസിഡന്റ് ഗോപകുമാര്‍ ജെഡിയു നിയോജക മണ്ഡലം  പ്രസിഡന്റ് മണ്ണയം നൗഷാദ് തുടങ്ങിയവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി. രാവിലെ തന്നെ വിവിധ ആവശ്യങ്ങള്‍ക്കായി നിരവധിപേര്‍ പഞ്ചായത്തിലെത്തിയിരുന്നു. ഓഫീസ് താമസിച്ചുതുറക്കുന്നത് ഇവിടെ പതിവ് സംഭവമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Related posts