കാലങ്ങളായി കുഴയ്ക്കുന്ന ചോദ്യം; പ്രേതമുണ്ടോ ?

GOUSTപ്രേതമുണ്ടോ ?. കാലങ്ങളായി ആളുകളെ കുഴയ്ക്കുന്ന ചോദ്യമാണിത്. ചിലര്‍ പറയുന്നു ഇത് മനസിന്റെ തോന്നല്‍ മാത്രമാണെന്ന്. എന്നാല്‍ മറ്റുചിലര്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇതുവെറും തോന്നല്‍ മാത്രമല്ലെന്ന് ഉറപ്പിച്ചു പറയുന്നു.

റഷ്യയിലെ മഞ്ഞുമൂടിയ ഒരു പ്രദേശത്ത് നടന്ന ഈ സംഭവം പ്രേതമുണ്ടെന്ന വിശ്വാസം ബലപ്പെടുത്തുന്നതാണ്. തന്റെ നായ ടാര്‍സണുമായി കറങ്ങാനിറങ്ങിയ ഒരു സഞ്ചാരിയാണ് ചോര മരവിപ്പിക്കുന്ന ഈ കാഴ്ച കണ്ടത്. ഒരു കൊച്ചുപെണ്‍കുട്ടി മരങ്ങള്‍ക്കിടയിലൂടെ പറന്നു നടക്കുന്നു. ചുവന്ന ഒരു കോട്ടാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടിയുടെ കൂടെ ഓറഞ്ച് കോട്ട് ധരിച്ച ഒരു പുരുഷനും ഉണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന ആളുടെ തലയ്ക്കു ചുറ്റും വട്ടമിട്ടു പറന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തന്നെ നമ്മുടെ സഞ്ചാരിയുടെ പാതി ബോധം പോയി.

കുറച്ചു കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ സഹയാത്രികന്‍ പടികള്‍ കയറുന്നതുപോലെ വായുവിലേക്കു നടന്നുകയറുന്നതു കൂടി കണ്ടതോടെ ശേഷിച്ച ജീവനും പറന്നുപോയി. പറക്കുന്ന മനുഷ്യരെ കണ്ടതോടെ പട്ടിയ്ക്കും ഭയമായി. പട്ടി പേപിടിച്ചപോലെ കുരയ്ക്കാനും തുടങ്ങി. ഇതിനിടയില്‍ ഇയാള്‍ പ്രേതമനുഷ്യരുടെ രൂപം കാമറയില്‍ പകര്‍ത്താനും ഒരു ശ്രമം നടത്തി. ഒന്നു രണ്ടു ചിത്രങ്ങള്‍ എടുത്തപ്പോഴേക്കും പെണ്‍കുട്ടിയുടെ മായിക പ്രകടനം കണ്ട് പകച്ചുപോയ ഇയാളുടെ കയ്യില്‍നിന്നും ഫോണ്‍ താഴെവീണു.

ആ സമയത്ത് പെണ്‍കുട്ടിയുടെ കയ്യില്‍ പിടിച്ചുകൊണ്ട് അപരിചിതനായ ആ ഓറഞ്ചുകോട്ടുകാരന്‍ അതിവേഗം മരങ്ങള്‍ക്കിടയില്‍ മറയുകയും ചെയ്തു. സിനിമയില്‍ മാത്രം കണ്ടുപരിചയിച്ച ദൃശ്യങ്ങള്‍ നേരിട്ട് കണ്ടതിന്റെ അമ്പരപ്പിലാണ്  സഞ്ചാരി. ഈ വീഡിയോ കണ്ട ആളുകള്‍ ഇത് സത്യമാണോ എന്ന ചോദ്യം സ്വയം  ചോദിക്കുകയാണ്.

Related posts