കീച്ചേരി ജംഗ്ഷന്‍ ‘കുരുക്കില്‍”; പരിഹാരം വേണമെന്ന ആവശ്യം ശക്തമായി.

knr-blockkeecheriകീച്ചേരി: ദേശീയപാതയില്‍ കീച്ചേരി ജംഗ്ഷനിലെ ഗതാഗതകുരുക്കിന് പരിഹാരം വേണമെന്ന ആവശ്യം ശക്തമായി. അഞ്ചാംപീടിക ഭാഗത്ത് നിന്നും പാലോട്ടുകാവ് ഭാഗത്ത് നിന്നും വരുന്ന റോഡുകളും ഈ ജംഗ്ഷനില്‍ ചേരുന്നതാണ് ഇവിടത്തെ പ്രശ്‌നം. തളിപ്പറമ്പ് ഭാഗത്തേക്കുള്ള ബസ്‌സ്റ്റോപ്പും ഈ ജംഗ്ഷനിലാണ്. ഇത് അല്‍പം മുന്നോട്ടുമാറ്റണമെന്നാണ് വാഹന ഉടമകള്‍ പരാതിപ്പെടുന്നത്. അഞ്ചാംപീടിക റോഡില്‍നിന്നും ദേശീയപാതയിലേക്ക് കയറാന്‍ ബസ് സ്റ്റോപ്പ് വിലങ്ങുതടിയാവുകയാണ്. പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും ഈ പ്രശ്‌നമുണ്ട്.

കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസ്‌സ്റ്റോപ്പ് 100 മീറ്റര്‍ മുന്നോട്ടുമാറ്റണമെന്നാണ് മറ്റൊരു ആവശ്യം. സീബ്രാലൈനിനു മുന്നിലാണ് ഇപ്പോള്‍ ബസുകള്‍ നിര്‍ത്തുന്നത്. ഈ ജംഗ്ഷനില്‍ അപകടത്തില്‍ നിരവധി ജീവനുകള്‍ പൊലിയുകയും ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുഭാഗത്തും ബസുകള്‍ നിര്‍ത്തിയിടുമ്പോള്‍ ഗതാഗതക്കുരുക്കും പതിവാകുന്നു.   ഇതുകാരണം അപകടങ്ങളും നിത്യകാഴ്ചയാണ്. വളപട്ടണം പോലീസ് ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് ഉയര്‍ന്നുവരുന്ന ആവശ്യം.

Related posts