കെവിൻ കേസിൽ എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം; 25000 രൂപ പിഴയും വിധിച്ചു കോടതി

കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​യ കെ​വി​ന്‍ വ​ധ​ക്കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ൾ​ക്കും കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചു. പ്ര​തി​ക​ൾ​ക്കെ​ല്ലാം 40,000 രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. കെ​വി​ന്‍റെ ഭാ​ര്യ നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ഷാ​നു ചാ​ക്കോ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ​ക്കാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

മൂ​ന്ന് മാ​സം കൊ​ണ്ടാ​ണ് കോ​ട്ട​യം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി കേ​സി​ലെ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. നീ​നു​വു​മാ​യു​ള്ള അ​ടു​പ്പ​ത്തി​ന്‍റെ പേ​രി​ൽ 2018 മേ​യ് 27നാ​ണ് പ്ര​തി​ക​ൾ കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സ് അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യി പ​രി​ഗ​ണി​ച്ച് പ്ര​തി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം.

എ​ന്നാ​ൽ, പ്ര​തി​ക​ൾ ഈ ​കേ​സി​നു മു​ൻ​പ് മ​റ്റൊ​രു കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​യി​രു​ന്നി​ല്ല എ​ന്ന​ത് വ​ധ​ശി​ക്ഷ ഒ​ഴി​വാ​കു​ന്ന​തി​നു കാ​ര​ണ​മാ​യി.

Related posts