കുമ്മനത്തിന്റെ വ്യാജചിത്രം; യുവാവിന് ജാമ്യം

ekm- m kummanamകൊച്ചി: നഗ്നചിത്രത്തില്‍ കുമ്മനം രാജശേഖരന്റെ മുഖം ചേര്‍ത്തു ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ യുവാവിനു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തൃശൂര്‍ കങ്ങോട് സ്വദേശി സുമേഷിനാണു ജസ്റ്റീസ് സുനില്‍ തോമസ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും നല്‍കണം. അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണത്തിന് ആവശ്യമായ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഗൗരവമുള്ള കേസാണിതെന്നു കോടതി നിരീക്ഷിച്ചു. എന്നാല്‍, രാഷ്ട്രീയ ലാക്കോടെയല്ല നടപടി.

കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. പരാതിക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം മറ്റുള്ളവര്‍ ഷെയര്‍ ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 24ന് അറസ്റ്റ് ചെയ്തു. തൃശൂര്‍ എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വടക്കാഞ്ചേരി ജുഡീഷല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയും തൃശൂര്‍ സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

Related posts