കെ.ബി.ഗണേഷ്കുമാറിനെതിരേ യൂത്ത്‌കോണ്‍ഗ്രസ് രംഗത്ത്

klm-ganeshകൊല്ലം: കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എക്കെതിരേ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി രംഗത്ത്. പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ഇറങ്ങുന്ന വ്യാജ പോസ്റ്ററുകള്‍ക്ക് പിന്നില്‍ എംഎല്‍എയുടെ ഓഫീസിന് പങ്കുണ്ടെന്ന് യൂത്ത്‌കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി ലിപിന്‍ പുന്നന്‍ ആരോപിച്ചു.പരാജയ ഭീതിയിലാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനും പിന്നോക്കാവസ്ഥയ്ക്കും അറുതി വരുത്തേണ്ടത് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്. യൂത്ത് കോണ്‍ഗ്രസ് അതുകൊണ്ടുതന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് യൂത്ത്‌കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പരിശ്രമിക്കുമെന്നും വ്യാജപ്രചാരണങ്ങള്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ലിപിന്‍ പുന്നന്‍ വ്യക്തമാക്കി.

Related posts