കൊല്ലങ്കോട്ട് നിരോധിത ലഹരിവസ്തു ഉത്പന്നം പിടികൂടി കേസെടുത്തു

pkd-hansകൊല്ലങ്കോട്: തമിഴ്‌നാട്ടില്‍നിന്നും ബസുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവ വഴി ലഹരിവസ്തു ഉത്പന്നങ്ങള്‍ കടത്തുന്നെന്ന പരാതിയെ തുടര്‍ന്ന് പോലീസ് വാഹനപരിശോധന കര്‍ശനമാക്കി.  ഇന്നലെ ഗോവിന്ദാപുരത്ത് ഇരുചക്രവാഹനങ്ങള്‍ തടഞ്ഞു പരിശോധിച്ചതിനെ തുടര്‍ന്ന് 75,000 രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ പിടികൂടി. ബോംബെ, കൂള്‍ലിപ്, ഹാന്‍സ് ഉള്‍പ്പെടെ 4500 പായ്ക്കറ്റ് ലഹരിവസ്തുക്കളാണ്  പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ആനമാറി സുകുമാരനെ അറസ്റ്റുചെയ്തു. ഇയാളെ പിന്നീട് സ്റ്റേഷനില്‍ ഹാജരാക്കി ജാമ്യം നല്കി വിട്ടയച്ചു.

കൊല്ലങ്കോട് സിഐ സലീഷും സംഘവുമാണ് ലഹരിവസ്തു പിടികൂടിയത്. പൊള്ളാച്ചിയില്‍നിന്നും പാലക്കാട്ടേയ്ക്കു വരുന്ന ട്രെയിനുകളിലും ലഹരിവസ്തു കടത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പൊള്ളാച്ചിയില്‍നിന്നും പുലര്‍ച്ചെ പാലക്കാട്ടേയ്ക്ക് വരുന്ന ട്രെയിനുകളില്‍ ലഹരിവസ്തുക്കളുമായി എത്തുന്നവര്‍ മുതലമട, ഊട്ടറ, വടകന്യാപുരം, പുതുനഗരം, മീനാക്ഷിപുരം സ്റ്റേഷനുകളില്‍ ഇറങ്ങി മറ്റു വാഹനങ്ങളില്‍ കയറി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഊട്ടറയില്‍ രണ്ടുമാസംമൂമ്പ് ട്രെയിനില്‍ ലഹരിവസ്തു കടത്തികൊണ്ടുവന്ന യുവാവിനെ പോലീസ് പിടികൂടി കേസെടുത്തിരുന്നു.

Related posts