കോട്ടക്കല്‍: കോട്ടക്കല്‍ പടപ്പറമ്പില്‍ പെണ്‍കുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായും കൊളത്തൂര്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതികളായ കുട്ടികളുടെ മാതാവ്, തിരൂര്‍ താനാളൂര്‍ സ്വദേശികളായ സഫീര്‍ (18), ജയ്സല്‍ (19) എന്നിവര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. സംഭവത്തിലുള്‍പ്പെട്ട ഒരു വ്യാപാരി ഉടന്‍ പിടിയിലാകുമെന്നും ഇയാള്‍ക്കായി വലവിരിച്ചതായും പോലീസ് അറിയിച്ചു. പതിനൊന്നും പതിമൂന്നും വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.
പണത്തിനുവേണ്ടി പെണ്‍കുട്ടികളെ മാതാവ് അനാശ്യാസത്തിനു വിടുകയായിരുന്നു. കുട്ടികളുടെ പിതാവ് മൂന്നാമത് വിവാഹം ചെയ്തതാണ് ഇവരെ. സ്കൂളില്‍ വിടാതെ വിദ്യാര്‍ഥിനികളെ ലൈംഗികചൂഷണത്തിനു ഉപയോഗിക്കുകയായിരുന്നു. പീഡനത്തിനിരയായ പതിമൂന്നുകാരി രണ്ടുമാസം ഗര്‍ഭിണിയാണ്. രഹസ്യഫോണ്വിളിയുടെ അടിസ്ഥാനത്തില്‍ ചൈല്ഡ്ലൈന് സംഘം കുട്ടികളുടെ വീട്ടിലും സ്കൂളിലും നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തായത്. കുട്ടികളെ സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പെരിന്തല്‍മണ്ണ സിഐ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം.