ചിഹ്നങ്ങളുടെ ലോകത്ത് ആര്‍ട്ടിസ്റ്റ് സലീമും തിരക്കിലാണ്…

alp-varabannerചങ്ങനാശേരി: ഫഌകസുകളുടെ അതിപ്രസരത്തിനിടയിലും ചങ്ങനാശേരിയില്‍ ആര്‍ട്ടിസ്റ്റ് സലിം തുണി ബാനറില്‍ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ വരക്കുകയാണ്.  രണ്ടില, കൈപ്പത്തി ഉള്‍പ്പെടെ ചിഹ്നങ്ങളാണ് സലിം ചായക്കൂട്ടില്‍ വരച്ചുകൂട്ടുന്നത്. അപസര തീയറ്റേഴ്‌സിനും പുതുര്‍പ്പള്ളിക്കുമിടയിലുള്ള ഇടവഴിയില്‍ പഴയ അണിയറ തീയറ്റേഴ്‌സ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് സലിം വരകള്‍ നടത്തുന്നത്. കഴിഞ്ഞ നാല്പതിലേറെ വര്‍ഷങ്ങളായി സലിം ചങ്ങനാശേരിയിലെ വരയുടേയും എഴുത്തിന്റേയും കാര്‍ട്ടൂണുകളുടേയും കലാകാരനാണ്.

തുണിബാനറുകള്‍ ഫഌക്‌സുകള്‍ക്ക് വഴിമാറിയിട്ടും സലിമിന് നിന്നുതിരിയാന്‍ നേരമില്ല. എഴിത്തോടെഴുത്താണ്. തിരഞ്ഞെടുപ്പെത്തിയാല്‍ ഇതര ജില്ലക്കാര്‍ പോലും സലിമിനെ തേടി എത്തുക പതിവാണ്. എത്ര ജോലിത്തിരക്കാണെങ്കിലും ബാനറുകളുടെ ഓര്‍ഡറുമായെത്തുന്നവരെ ഇദ്ദഹം നിരാശനാക്കില്ല. സലിം ചായം ചാലിച്ചാല്‍ ഉറക്കമിളച്ച് രാവുകളെ പകലുകളാക്കി എഴുതി തീര്‍ക്കും. ഇത് സലീമെന്ന കലാകാരന്റെ തപസ്യയാണ്.

കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുംവരെ സലിം ബാനറുകള്‍ സജ്ജമാക്കി നല്‍കിയിട്ടുണ്ട്. നിരവധി തവണ പ്രഫ.കെ.നാരായണക്കുറുപ്പിന്റെ തെരഞ്ഞെടുപ്പിന്റെ ബാനറുകള്‍ തയാറാക്കിയിട്ടുള്ള ഈകലാകാരന്‍ കുറുപ്പിന്റെ മകന്‍ ഡോ.എന്‍.ജയരാജിന്റെ ബാനറുകളും തയാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ എട്ടുതവണയും സി.എഫ്.തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ബാനറുകളും ബോര്‍ഡുക ളും തയാറാക്കിയത് ആര്‍ട്ടിസ്റ്റ് സലിമാണ്. കെ. എം.മാണി, പി.ജെ.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ നേതാക്കള്‍ക്കും സലിം ബാനറുകളും ബോര്‍ഡുകളും തയാറാക്കി നല്‍കിയിട്ടുണ്ട്. സലിമിന്റെ പ്രശസ്തമായ കാര്‍ട്ടൂണുകള്‍ ദീപികയില്‍ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിനും ചിഹ്നങ്ങള്‍ നേരത്തെ വരച്ചുകൂട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനു കാത്തിരിക്കുകയാണ് ഈ കലാകാരന്‍.

Related posts