ചൂടോടുകൂടി ഒരു സുലൈമാനി

sulimani010716ചൂടോടെ സുലൈമാനി കുടിക്കുന്ന അനുഭൂതി യോടെ കണ്ട് ആസ്വദിക്കാന്‍ ‘സുലൈമാനി’ എന്ന ഹ്രസ്വ ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു.  യു.എ.ഇ. ആസ്ഥാനമാക്കി ചങ്ങാതിക്കൂട്ടം എന്ന ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം കൃഷ്ണ കുമാര്‍ വര്‍മ രചനയും, സംവിധാനവും നിര്‍വഹിക്കുന്നു. റാസ് അല്‍ ഖൈമയിലും, ദുബായിലും ആയി ചിത്രീകരിച്ച ഈ ചിത്രം ദുബായില്‍ ആദ്യമായി ഔട്ട് ഡോര്‍ സെറ്റിട്ട് നിര്‍മ്മിച്ച ഹ്രസ്വ ചിത്രമാണ്.  ബഷീര്‍ സിന്‍സിലയാണ് മുഖ്യ വേഷം കൈകാ ര്യം ചെയ്യുന്നത്.  സംവിധായകന്‍ കൃഷ്ണകു മാര്‍  വര്‍മ തന്നെ രചിച്ച സുലൈമാനിയിലെ ‘സൈനബ’ എന്ന ഗാനം യൂട്യൂബില്‍ ഹിറ്റായി ക്കഴിഞ്ഞു.

സംവിധായകന്‍ ഷാജുണ്‍ കുര്യാല്‍ സ്വിച്ചോണ്‍ നിര്‍വഹിച്ച ചിത്രത്തിന്റെ ചിത്രീക രണം തുടങ്ങിയത്, നിരവധി അഭിനയ വര്‍ക്ക ്‌ഷോപ്പുകള്‍ക്ക് ശേഷമാണ്. എട്ടുവയസ്സില്‍ വാപ്പയുടെ കൈ പിടിച്ച് കടല്‍ കടന്നുവന്ന് ഗള്‍ഫില്‍ പ്രവാസിയായി വര്‍ഷ ങ്ങളോളം കഴിഞ്ഞ മൂസാക്ക എന്ന മനുഷ്യ സ്‌നേഹിയുടെ കഥയാണ് ചിത്രം പറയുന്നത്.  മൂസാക്കയുടെ ചായക്കടയുടെ മുമ്പില്‍ പലരും വന്നുചേരും.  അവരില്‍ ഫൈസി എന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു. ഫൈസിയുടെ നീറുന്ന ജീവിതകഥ എല്ലാവരെയും വേദനിപ്പിച്ചു.  ആര്‍ക്കും അവനെ സമാധാനി പ്പിക്കാന്‍ കഴി ഞ്ഞില്ല.  മൂസാക്കായ്ക്കും ഉണ്ടായിരുന്നു ചില നീറുന്ന വേദനകള്‍.  ബാല്യകാല സഖി സൈന ബയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മൂസാക്കയെ വേട്ടയാടിക്കൊണ്ടിരു ന്നു.  മൊഞ്ചത്തിപ്പെണ്ണി നെ ഓര്‍ത്ത് നിലാവു ള്ള രാവില്‍ മൂസാക്ക പാടിയ ശീലുകള്‍ എല്ലാവര്‍ക്കും ഉറക്കുപാട്ടായി. ഒടുവില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത വേദനകള്‍ സമ്മാനിച്ച് മൂസാക്ക എങ്ങോ പോയ് മറഞ്ഞൂ.

യു. എ. ഇ. ആസ്ഥാനമായുള്ള ചങ്ങാതിക്കൂട്ടം നിര്‍മ്മിക്കുന്ന ‘സുലൈമാനി’ രചന, സംവിധാനം – കൃഷ്ണകുമാര്‍ വര്‍മ്മ നിര്‍വ്വഹിക്കുന്നു. കാമറ – മന്‍സൂര്‍ അമീബ, എക്‌സിക്യുട്ടീവ്     പ്രൊഡ്യൂസര്‍ – റെഡ് പെപ്പര്‍ ഗ്രൂപ്പ്, വിങ്‌സ് ഗ്രൂപ്പ്, ഗാനങ്ങള്‍ – കൃഷ്ണകുമാര്‍ വര്‍മ്മ, സംഗീതം – ഹിഷാം അബ്ദുള്‍ വഹാബ്,     ക്രിയേറ്റീവ് ഡയറക്ടര്‍ – ഷാനവാസ്     കണ്ണഞ്ചേരി, ആര്‍ട്ട് – സജീന്ദ്രന്‍ പുത്തൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ – വിശാല്‍ മുകുന്ദന്‍. ബഷീര്‍ സിന്‍സില, അശോക് വര്‍മ്മ, താരിഖ്, സാഹര്‍, വിഷ്ണുദാസ് കണ്ടത്ത്, ഫൈസല്‍ ഫൈസി, മിനി കൃഷ്ണകുമാര്‍, ആദിത്യവര്‍മ്മ  തുടങ്ങിയവര്‍     അഭിനയിക്കുന്നു. യൂട്യൂബില്‍ ഈ ചിത്രം     ഹിറ്റായി മാറിക്കഴിഞ്ഞൂ.

-അയ്മനം സാജന്‍    

Related posts