ചെസ്സ് കളിക്കുന്നത് ചിന്താശേഷിയെയും ഓര്‍മശക്തിയെയും വര്‍ധിപ്പിക്കും! കുട്ടികളോട് ചെസ്സു കളിക്കാന്‍ ആഹ്വാനം ചെയ്ത് ആമിര്‍ ഖാന്‍

cHESSമുംബൈ: കുട്ടികളോടു കൂടുതല്‍ സമയം ചെസ്സ് കളിക്കാന്‍ ആഹ്വാനം ചെയ്ത് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍. ചെസ്സ് കളിക്കുന്നത് കുട്ടികളുടെ ചിന്താശേഷിയെയും ഓര്‍മശക്തിയെയും വര്‍ധിപ്പിക്കുകയും അവരെ പ്രതിഭാശാലികളാകുന്നതിനു സഹായിക്കുകയും ചെയ്യുമെന്ന് ആമിര്‍ പറഞ്ഞു.

ലോക ചെസ്സ് ഇതിഹാസം വിശ്വനാഥന്‍ ആന്ദിനു ഹൃദയനാഥ് അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ ആനന്ദിനെ മാതൃകയാക്കണമെന്നും ആമിര്‍ പറഞ്ഞു. താന്‍ ആനന്ദിന്റെ വലിയ ഫാനാണെന്നു പറഞ്ഞ ആമിര്‍, അദ്ദേഹം വളര്‍ന്നു വരുന്ന തലമുറക്കു മാതൃകയാക്കാവുന്ന വ്യക്തിയാണെന്നും അഭിപ്രായപ്പെട്ടു.

ആനന്ദിനു അര്‍ഹിക്കുന്ന അംഗീകാരങ്ങളും ആദരവുകളും ലഭിക്കുന്നുണ്‌ടോയെന്നു തനിക്കു സംശയമുണ്ടന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മേയില്‍ മഹാരാഷ്ട്ര ചെസ് ലീഗിനോടനുബന്ധിച്ച് ആനന്ദിനൊപ്പം ആമിര്‍ ചെസ് കളിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Related posts