ജര്‍മനിയിലേക്കുള്ള അഭയാര്‍ഥിപ്രവാഹം കുത്തനെ കുറഞ്ഞു

roadബെര്‍ലിന്‍: ജര്‍മനിയിലേക്കുള്ള അഭയാര്‍ഥിപ്രവാഹത്തില്‍ കുത്തനെ ഇടിവ്. ഫെബ്രുവരിയില്‍ എത്തിയത് മുന്‍ മാസത്തെ അപേക്ഷിച്ച് മുപ്പതു ശതമാനത്തോളം കുറവ് ആളുകള്‍.

61,428 പേരാണ് ഫെബ്രുവരിയില്‍ ജര്‍മനിയിലെത്തിയത്. ഇതില്‍ 24,612 പേര്‍ സിറിയയില്‍നിന്ന്. ഇറാക്കില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും ഏകദേശം 12,000 പേര്‍ വീതം.

വന്നവരില്‍ മുഴുവന്‍ പേരും അഭയാര്‍ഥിത്വ അപേക്ഷകള്‍ നല്‍കിയിട്ടില്ല. സാമ്പത്തിക കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് ജര്‍മനി പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ പലരെയും തിരിച്ചയയ്ക്കുമെന്നും ഉറപ്പാണ്.

ഒന്നിലേറെ സ്റ്റേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുള്ളതിനാല്‍ യഥാര്‍ഥ എണ്ണം ഇതിലും കുറവായിരിക്കുമെന്നും കരുതുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts