ജര്‍മന്‍ പട്ടണത്തില്‍ ജര്‍മനിക്ക് ആരാധകരില്ല

sp-germanബര്‍ലിന്‍: ജര്‍മന്‍ പ്രവിശ്യയായ ബവേറിയയിലെ ഒരു കൊച്ചു പട്ടണമാണ് ഹെര്‍സോഗെനോരാച്. കായികവിനോദങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് ഇവിടത്തെ ജനത. എന്നാല്‍, ഇക്കുറി യൂറോ കപ്പില്‍ ഇവരുടെ പിന്തുണ മാതൃരാജ്യത്തിന്റെ ടീമിനായിരിക്കില്ല. ഇതിനൊരു കാരണമുണ്ട്, ജര്‍മനി അണിഞ്ഞിരിക്കുന്ന അഡിഡാസിന്റെ ജേഴ്‌സിയാണ്. അഡിഡാസിന്റെ ആരാധകരും പ്യൂമയുടെ ആരാധകരുമാണ് പട്ടണത്തെ രണ്ടു തട്ടിലാക്കുന്നത്. അഡിഡാസിന്റെ ആരാധകര്‍ അടുത്ത കാലത്തായി ജര്‍മനിയുടെ മത്സരങ്ങള്‍ കാണാറുപോലുമില്ലത്രെ, അല്ലെങ്കില്‍ എതിര്‍ ടീം ധരിച്ചിരിക്കുന്നത് പ്യൂമയുടെ ജെഴ്‌സിയായിരിക്കണം.

പ്യൂമയില്‍ ജോലി ചെയ്യുന്നവരും ചെയ്തിരുന്നവരും ഏറെയാണിവിടെ. പലരുടെയും ശരീരത്തില്‍ പ്യൂമയുടെ ലോഗോ പച്ച കുത്തിയിരിക്കുന്നു. ആരെയെങ്കിലും പുതുതായി പരിചയപ്പെടുമ്പോള്‍ ഹസ്തദാനത്തിനു മുന്‍പുതന്നെ കാലിലേക്കാണ് നോക്കുക, ഷൂസ് പ്യൂമയോ അഡിഡാസോ എന്നറിയാന്‍!കാല്‍ ലക്ഷത്തോളമാണ് ഈ പട്ടണത്തിലെ ജനസംഖ്യ. ഇവിടെയാണ് അഡിഡാസിന്റെയും പ്യൂമയുടെ ആസ്ഥാനങ്ങള്‍. സഹോദരങ്ങളായ അഡോള്‍ഫും റുഡോള്‍ഫുമാണ് ഇതിന്റെ ഉടമകള്‍.

Related posts