ഞങ്ങള്‍ക്ക് പഠിക്കണം..! തകര്‍ന്ന് വീണ കാരാപ്പുഴ സ്കൂള്‍ കെട്ടിടം ഉടന്‍ പുതുക്കിപ്പണിയണമെന്ന് കുരുന്നുകള്‍

KTM-SCHOOLകോട്ടയം: ഇടിഞ്ഞുവീണ  കാരാപ്പുഴ ഗവണ്‍മെന്റ് പ്രീ പ്രൈമറി സ്കൂളിന്റെ കെട്ടിടം പുനര്‍നിര്‍മിക്കണമെന്നാ വശ്യപ്പെട്ടു വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്നു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ഇന്നു രാവിലെ ഒമ്പതിനു ജനകീയ സമരസമിതിയുടെയും പിടിഎയുടെയും നേതൃത്വത്തില്‍ കാരാപ്പുഴ മാളികപ്പീടികയിലാണു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണു സ്കൂള്‍ കെട്ടിടം ഇടിഞ്ഞു വീണത്. 70വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന സ്കൂളില്‍ 40ല്‍പ്പരം വിദ്യാര്‍ഥികളും നാലു അധ്യാപകരുമാണുള്ളത്.

കെട്ടിടം ഇടിഞ്ഞു വീണതോടെ കാരാപ്പുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തിലാണു സ്കൂള്‍ താല്്ക്കാലികമായി പ്രവര്‍ത്തിച്ചുവരുന്നത്. ഇടിഞ്ഞു വീണ സ്കൂള്‍ കെട്ടിടം സബ് കളക്്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ എത്തി പരിശോധിച്ചെങ്കിലും പുതുക്കി നിര്‍മിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിട്ടില്ലെന്നും രക്ഷിതാക്കള്‍ പരാതിപ്പെട്ടു. മാര്‍ച്ച് മാസത്തോടെ സ്കൂള്‍ ഇപ്പോള്‍ താല്ക്കാലികമായി പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിഞ്ഞു നല്കണമെന്നു ബാങ്ക്  അധികൃതര്‍ സ്കൂള്‍ മാനേജ്‌മെന്റിനോടു ആവശ്യപ്പെട്ടു കഴിഞ്ഞു.

എന്നിട്ടും സ്കൂള്‍ സ്വകാര്യ കെട്ടിടത്തിലേക്കു മാറ്റി പ്രവര്‍ത്തനം ആരംഭിക്കാനോ ഇടിഞ്ഞു വീണ സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനോ അധികൃതര്‍ തയാറാകാത്ത സാഹചര്യത്തിലാണു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പച്ചത്. ഉടന്‍ തന്നെ അധികൃതര്‍ അടിയന്തരമായി സ്കൂള്‍ കെട്ടിടം പുനര്‍നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നു പിടിഎ ഭാരവാഹികള്‍ പ്രതിഷേധകൂട്ടായ്മയില്‍ ആവശ്യപ്പെട്ടു.

Related posts