ജീവിതത്തില്‍ ഒരിക്കലും നഷ്ടപ്പെടരുതെന്ന് ഞാന്‍ അഗ്രഹിക്കുന്ന ആള്‍ ! അനുമോളുടെ പ്രിയപ്പെട്ട ആള്‍ ആരെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടുമെന്ന് തീര്‍ച്ച…

ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍മാജിക് എന്ന പരിപാടി മലയാളികളുടെ ഇഷ്ട ടെലിവിഷന്‍ ഷോയാണ്.

മലയാളികള്‍ക്ക് പ്രിയപ്പെട്ട മിമിക്രി കലാകാരന്മാരും സീരിയല്‍ താരങ്ങളും മത്സരാര്‍ഥികളായി എത്തുന്ന ഒരു ഗെയിം ഷോയാണിത്.

രസകമായ ഗെയിമിനോടൊപ്പം കോമഡി, പാട്ട്, ഡാന്‍സ്, എന്നിങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എല്ലാ ചേരുവകളും ചേര്‍ത്താണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

ഷോയില്‍ അതിഥിയായി എത്തുന്നത് പ്രമുഖ സീരിയല്‍ താരങ്ങളാണ്. ഇവരും സ്റ്റാര്‍ മാജിക് താരങ്ങള്‍ക്കൊപ്പം കൂടാറുണ്ട്. പ്രായ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന ഒരു പ്രോഗ്രാമാണിത്.

സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു മോള്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനു മോള്‍.

സീരിയലുകളില്‍ മുമ്പേ തന്നെ സജീവമാണെങ്കിലും സ്റ്റാര്‍മാജിക്കാണ് അനുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. അനുവിന്റെ നിഷ്‌ക്കളങ്കമായ പെരുമാറ്റം നിരവധി യുവാക്കളെയാണ് താരത്തിന്റെ ആരാധകരാക്കി മാറ്റിയത്.

ഇപ്പോഴിതാ അനുമോളുടെ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സ്റ്റാര്‍മാജിക് അവതാരകയായ ലക്ഷ്മി നക്ഷത്രയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം.

ലക്ഷ്മിയ്ക്ക് പിറന്നാള്‍ ആശംസയുമായി അനു എത്തിയിരുന്നു. പിറന്നാള്‍ ആശംസയ്ക്കൊപ്പം താരം പങ്കുവെച്ച കുറിപ്പാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ലക്ഷ്മിയമായുള്ള ആത്മബന്ധത്തെ കുറിച്ചാണ് അനു മോള്‍ വെളിപ്പെടുത്തിന്നത്. തിരിച്ച് ലക്ഷ്മിയ്ക്കും അനുവിനോട് വളരെ അടുത്ത ബന്ധമാണ്. അനിയത്തിയെ പോലെയാണ് അനു. നിരവധി തവണ സ്റ്റാര്‍ മാജിക് വേദിയില്‍ ലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്.

ലക്ഷ്മി നക്ഷത്രയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ കുറിപ്പ്. എന്റെ എറ്റവും പ്രിയപ്പെട്ട ചിന്നു ചേച്ചിയുടെ പിറന്നാള്‍ ആണ് ഇന്ന്.

ഞാന്‍ എറ്റവും അധികം സ്നേഹിക്കുന്ന ബഹുമാനിക്കുന്ന എന്റെ ലൈഫില്‍ ഒരിക്കലും നഷ്ട്ടപ്പെടരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ സ്വന്തം ചിന്നു ചേച്ചിക്ക് എന്റെ ഹൃദയത്തില്‍ നിന്നും ഒരായിരം ജന്മദിന ആശംസകള്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു അനു കുറിച്ചത്.

താരങ്ങളുടെ ചിത്രങ്ങളും പിറന്നാള്‍ ആശംസയും സോഷ്യല്‍ മീഡിയയിലും ഇരുവരുടേയും ഫാന്‍സ് പേജുകളിലും വൈറലായിട്ടണ്ട്.

മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകരും പിറന്നാള്‍ ആശംസ നേര്‍ന്ന് കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. സ്റ്റാര്‍മാജിക് താരങ്ങളും ആശംസയുമായി എത്തിയിട്ടുണ്ട്.

Related posts

Leave a Comment