താഴെചൊവ്വയിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കും

alp-parkingകണ്ണൂര്‍: താഴെചൊവ്വയില്‍ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാനും ഫുട്പാത്ത് കൈയേറിയുള്ള കച്ചവടം ഒഴിവാക്കാനും തീരുമാനം. ബസിടിച്ച് വിദ്യാര്‍ഥിനി മരിക്കാനിടയായ സാഹചര്യത്തില്‍ താഴെചൊവ്വയിലെ ഗതാഗത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കണ്ണൂര്‍ ടൗണ്‍ സിഐ വേണുഗോപാല്‍  വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ഇവിടെ നോ പാര്‍ക്കിംഗ് ബോര്‍ഡുകളും ദിശാബോര്‍ഡുകളും സ്ഥാപിക്കാനും തീരുമാനിച്ചു.

ഡിവൈഡറുകളും സീബ്രാക്രോസിംഗ്, ഹൈമാസ്റ്റ് ലൈറ്റും ഒരുക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തും.  താഴെചൊവ്വ ബൈപാസിനും റെയില്‍വേ ഗെയിറ്റിനും സമീപത്തായി ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നെങ്കിലും ഇക്കാര്യം പിന്നീട് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് സിഐ പറഞ്ഞു.അപകടമുണ്ടായ സ്ഥലത്തിനു സമീപം ഇന്നലെ വൈകുന്നേരം നടന്ന യോഗത്തില്‍ പ്രാദേശിക രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരികള്‍, മോട്ടോര്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts