തൃശൂരിലും അവധിക്കാല ക്ലാസുകള്‍ നിരോധിച്ച അവധിക്കാല ക്ലാസുകള്‍ 16നു ശേഷം മതിയെന്ന് കളക്ടര്‍

tvm-sunതൃശൂര്‍: ജില്ലയിലെ സ്കൂളുകളില്‍ നടക്കുന്ന അവധിക്കാല ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. ഇതു സംബന്ധിച്ച ഉത്തരവ് വൈകുന്നേരത്തോടെ ഇറങ്ങും. തെരഞ്ഞെടുപ്പ് നടക്കുന്ന 16നു ശേഷം മാത്രമേ സ്വകാര്യ അണ്‍എയ്ഡ്, സിബിഎസ്ഇ സ്കൂളുകള്‍ തുറക്കാവൂ. വേനല്‍ച്ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലും വേനലവധി ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്ന് കളക്ടര്‍ക്ക് ജില്ലാ പിടിഎ നിവേദനം നല്‍കിയിരുന്നു.

പലയിടത്തും അവധിക്കാല ക്ലാസുകള്‍ നടക്കുന്നുണ്ട്. പാലക്കാടും മറ്റും അവധിക്കാലക്ലാസുകള്‍ നിര്‍ത്താന്‍ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും ചെയ്തിരുന്നു. തൃശൂരിലും ചൂട് കൂടി വരുന്ന പശ്ചാത്തലത്തില്‍ അടിയന്തിരമായി ജില്ല കളക്ടര്‍ വിഷയത്തില്‍ ഇടപെടണമെന്നും ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്നും ജില്ലാ പിടിഎ പ്രസിഡന്റ് എം. അരവിന്ദാക്ഷന്‍, സെക്രട്ടറി കെ.കെ. ജയപ്രകാശ് എന്നിവര്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Related posts