ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിനെ പുകഴ്ത്തി ഹോളിവുഡ് നടന് വിന് ഡീസല്‍. ദീപിക പദുക്കോണ്‍ ആദ്യമായിട്ട് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമാണ് ത്രിപ്പിള്‍ എക്സ്. വിന് ഡീസലാണ് ത്രിപ്പിള്‍ എക്സില്‍ ദീപികയുടെ നായകനായിട്ട് അഭിനയിക്കുന്നത്.
ഞാന്‍ ദീപികയെ ഇഷ്ടപ്പെടുന്നു. കൂടെ അഭിനയിക്കുമ്പോള്‍ എനിക്കും ദീപികയ്ക്കും ഇടയില്‍ സ്വാഭാവികമായൊരു രസതന്ത്രം ഉണ്ടായി. ദീപികയോടൊപ്പമുള്ള ഓരോ രംഗവും ഞാന്‍ ആസ്വദിച്ചാണ് ചെയ്തത്. അത്രയ്ക്കു സുന്ദരമായിരുന്നു ആ നിമിഷങ്ങള്‍. ദീപികയെക്കുറിച്ച് പറയാന്‍ എനിക്കു വാക്കുകളില്ല. ഹോളിവുഡിലെ സൂപ്പര്സുന്ദരിയായി ദീപിക ഉയരാനുള്ള സാധ്യത ഞാന്‍ കാണുന്നുണ്ട്.
ചിത്രം പ്രദര്‍ശനത്തിനെത്തുമ്പോള്‍ നിങ്ങള്‍ക്ക് അതു മനസിലാകും. അത്രയ്ക്കും സുന്ദരമായിട്ടാണ് ദീപിക ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. എന്റെ നായികയായി ദീപികയെ ഹോളിവുഡില്‍ പരിചയപ്പെടുത്താനായതില്‍ ഞാന്‍ സന്തോഷിക്കുന്നു.-വിന് ഡീസല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 2017 ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.