നിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പണം ഇന്നു മുതല്‍; 29 വരെ പത്രിക സമര്‍പ്പിക്കാം

ktm-pathriukaസ്വന്തം ലേഖകന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പണം ഇന്ന് ആരംഭിക്കും. 29 വരെ പത്രിക സമര്‍പ്പിക്കാം. 30ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് രണ്ട്.

എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെയാണ് പത്രിക സ്വീകരിക്കുക. പൊതു അവധി ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല. നിയോജക മണ്ഡലങ്ങളിലെ വരണാധികാരിക്കോ, ഉപവരണാധികാരിക്കോ ആണ് പത്രിക നല്‍കേണ്ടത്.

Related posts