പുതുക്കാട് വീണ്ടും അപകടം; കെഎസ്ആർടിസി ബ​സ് കാ​റി​ലി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്;  അപകട സിഗ്നലുകൾ  ബസ് ഡ്രൈവർമാർ ശ്രദ്ധിക്കുന്നില്ലെന്ന്  ആക്ഷേപം

പു​തു​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലേ​ക്ക് അ​മി​ത​വേ​ഗ​ത​യി​ൽ പ്ര​വേ​ശി​ച്ച ബ​സ് കാ​റി​ലി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്നു രാ​വി​ലെ 7.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം. കാ​ർ യാ​ത്ര​ക്കാ​രാ​യ കോ​ട്ട​യം കു​റു​പ്പ​ൻ ത​റ സ്വ​ദേ​ശി​ക​ളാ​യ കൊ​ല്ലം​പ​റ​ന്പി​ൽ സ്റ്റീ​ഫ​ൻ (52), ഇ​ഞ്ചി​ക്കാ​ല വി​ജ​യ​ൻ (40) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

തൃ​ശൂ​രി​ൽ നി​ന്നും കോ​ട്ട​യ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​ർ. ചാ​ല​ക്കു​ടി ഭാ​ഗ​ത്ത് നി​ന്നും വ​ന്നി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​ശ്ര​ദ്ധ​യോ​ടെ അ​മി​ത വേ​ഗ​ത​യി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​ര​വ​ധി ത​വ​ണ പോ​ലീ​സ് താ​ക്കീ​ത് ന​ൽ​കി​യി​ട്ടും അ​തൊ​ന്നും മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ​യാ​ണ് ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളാ​ണ് ഭൂ​രി​ഭാ​ഗ​വും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. അ​പ​ക​ട​സൂ​ച​ന സി​ഗ്ന​ലു​ക​ൾ സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​ൻ ബ​സ്സ് ഡ്രൈ​വ​ർ​മാ​ർ ത​യ്യാ​റാ​വു​ന്നി​ല്ല. പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts