നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തരേന്ത്യന്‍ സംഘം പിടിയില്‍

knr-pukaelaതളിപ്പറമ്പ്: നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടംഗ ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. ഉത്തര്‍പ്രദേശ് മധോര ബസാറിലെ സര്‍ഫ്രാജ് സൈദ് (24), നയീബുള്ള (26) എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി. രാജേഷ് ഇന്നലെ അര്‍ധരാത്രി 12.30 ടൗണില്‍ വച്ച് പിടികൂടിയത്. ബാഗുമായി പോകുകയായിരുന്ന ഇരുവരേയും സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടത്. മൂന്ന് കിലോഗ്രാം പുകയില പൊടിയും നൂറോളം പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളുമാണ് ഉണ്ടായിരുന്നത്. മൊത്തമായി പുകയിലപ്പൊടി വാങ്ങി ഇവിടെ കൊണ്ടുവന്ന് പായ്ക്കറ്റ് ചെയ്ത് വില്‍ക്കുകയാണ് പതിവെന്ന് പോലീസ് ചോദ്യം ചെയ്ത്‌പ്പോള്‍ ഇവര്‍ വെളിപ്പെടുത്തി.

Related posts