നെല്ലിക്കുഴിയില്‍ തെരുവുനായ ആടിനെ കടിച്ചുകൊന്നു

ekm-aaduകോതമംഗലം:തൊഴുത്തില്‍ കെട്ടിയിരുന്ന ആടിനെ രാത്രിയില്‍ തെരുവു നായ കടിച്ചുകൊന്നു. നെല്ലിക്കുഴി  പൂമറ്റം കവല നാറാണക്കോട്ടില്‍ മൈതീന്‍പിള്ളയുടെ ആടിനെയാണ് ചൊവ്വാഴ്ച രാത്രി തെരുവുനായ കടിച്ചുകൊന്നത്.   ഒന്നര വയസു പ്രായമുള്ള മുട്ടനാടിനെയാണ് നായ കൊന്നത്. ഇതിനുപുറമെ മറ്റ്  രണ്ട് ആടുകളെയും  ഒരു പശുവിനെയും  തൊഴുത്തില്‍കെട്ടിയിരുന്നു. ഇവയെ ആക്രമിച്ചില്ല. രാത്രിയില്‍ കനത്ത മഴയായിരുന്നതിനാല്‍   ആടിന്റെ കരച്ചില്‍ വീട്ടുകാര്‍ കേട്ടില്ല.

പുലര്‍ച്ചെയാണ് നായ്ക്കള്‍  ആടിനെ കൊന്നത് വീട്ടുകാര്‍ അറിയുന്നത്.ആടിന്റെ കുറെ ഭാഗങ്ങള്‍ നായ്ക്കള്‍ ഭക്ഷിക്കുകയും ചെയ്തു. പ്രദേശത്ത് മുന്‍പും വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം പലതവണ ഉണ്ടായിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പും  പഞ്ചായത്തധികൃതരും അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts