മൊഹാലി: പഞ്ചാബില്‍ മന്ത്രിക്കു നേര്‍ക്ക് നാട്ടുകാരുടെ ആക്രമണം. പഞ്ചാബ് പൊതുമരാമത്ത് മന്ത്രി ജന്‍മേജ സെക്കോണാണ് ഭട്ടിന്‍ഡ ജില്ലയില്‍ നാട്ടുകാരുടെ ആക്രമണത്തിനിരയായത്. മന്ത്രിയുടെ വാഹനത്തിനു നേര്‍ക്ക് ആക്രമണമുണ്്ടായെങ്കിലും മന്ത്രി സുരക്ഷിതനാണെന്നു പോലീസ് അറിയിച്ചു. ആക്രമണത്തില്‍ മന്ത്രിയുടെ അകമ്പടി വാഹനം തകര്‍ന്നു.
മൗര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള അംഗമാണ് ജന്‍മേജ സെക്കോണ്‍. മണ്ഡലത്തിലെ മാലിന്യ നിര്‍മാര്‍ജന സൗകര്യങ്ങള്‍ മോശമായതാണ് മന്ത്രിയുടെ നേര്‍ക്ക് ആക്രമണമുണ്്ടാകാന് കാരണമെന്നാണു സൂചന.