കു​ട്ടി​ക​ൾ​ക്കു നേ​രെ ഓ​ടി​യ​ടു​ത്ത ക​ടു​വ​യെ തു​ര​ത്തി​യോ​ടി​ച്ച് നാ​യ​ക​ൾ

പു​ഴ മു​റി​ച്ചു ക​ട​ന്ന് കു​ട്ടി​ക​ളു​ടെ സ​മീ​പ​ത്തേ​ക്ക് എ​ത്തു​വാ​ൻ ശ്ര​മി​ച്ച ക​ടു​വ​യെ തു​ര​ത്തി​യോ​ടി​ച്ച് നാ​യ്ക്ക​ൾ. ഇ​ന്ത്യ-​നേ​പ്പാ​ൾ അ​തി​ർ​ത്തി​യാ​യ ക​ട്ട​ർ​ണി​യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ന​ദി നീ​ന്തി​ക്ക​യ​റി ക​ടു​വ എ​ത്തു​മ്പോ​ൾ കു​ട്ടി​ക​ൾ പ​ര​ക്കം പാ​ഞ്ഞു. ഈ ​സ​മ​യം മു​മ്പി​ൽ അ​പ​ക​ടം മ​ണ​ത്ത ര​ണ്ടു നാ​യ്ക്ക​ൾ ക​ടു​വ​യു​ടെ നേ​ർ​ക്ക് ചെ​ന്ന് കു​ട്ടി​ക​ളു​ടെ അ​ടു​ക്ക​ലേ​ക്കു വ​രാ​തെ അ​വ​യെ പ്ര​തി​രോ​ധി​ക്കു​ക​യാ​യി​രു​ന്നു.

നാ​യ സ​മീ​പ​ത്തേ​ക്കു വ​രു​മ്പോ​ൾ ഭ​യ​ന്ന ക​ടു​വ ഇ​വി​ടെ നി​ന്നും ഓ​ടി പോ​കു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണം തേ​ടി ക​ടു​വ​ക​ൾ ഇ​വി​ടെ വ​രു​ന്ന​ത് പ​തി​വാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ക​ടു​വ ആ​രെ​യും അ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Related posts