പരിസ്ഥിതി ദിനത്തിൽ  തൈ​ക​ൾ ന​ടു​ക മാ​ത്ര​മ​ല്ല, സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യ​ണമന്ന് എം.​ബി.​രാ​ജേ​ഷ് എം​പി

പാ​ല​ക്കാ​ട്: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ തൈ​ക​ൾ ന​ടു​ക മാ​ത്ര​മ​ല്ല ന​ട്ട തൈ​ക​ൾ സം​ര​ക്ഷി​ക്കു​ക​യും വേ​ണ​മെ​ന്ന് എം.​ബി.​രാ​ജേ​ഷ് എം.​പി പ​റ​ഞ്ഞു. പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്നി​ച്ച് സാ​മൂ​ഹി​ക വ​ന​വ​ൽ​ക്ക​ര​ണ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഹ​രി​ത​കേ​ര​ളം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​പി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് കേ​ര​ളം വ​ള​രെ​യേ​റെ പ്രാ​ധാ​ന്യം ന​ല്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലാ​ണ്. അ​തി​നാ​ൽ അ​വ​ന​വ​ന്‍റെ മാ​ലി​ന്യം അ​വ​ന​വ​ൻ ത​ന്നെ സം​സ്ക്ക​രി​ക്കു​ന്ന വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക്ക​ര​ണ​മാ​ണ് അ​നു​യോ​ജ്യം. എം.​പി.​ഫ​ണ്ടി​ൽ നി​ന്നും ഇ​ത്ത​വ​ണ അം​ഗ പ​രി​മി​ത​ർ​ക്കാ​യി 100 മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്. ഇ​വ വാ​യു മ​ലി​നീ​ക​ര​ണം സൃ​ഷ്ടി​ക്കാ​ത്ത ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ളാ​യി​രി​ക്കു​മെ​ന്നും എം.​പി അ​റി​യി​ച്ചു.

തു​ട​ർ​ന്ന് വി​ക്ടോ​റി​യ കോ​ളെ​ജ് പ​രി​സ​ര​ത്ത് എം.​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു. പ​രി​സ്ഥി​തി​യു​ടേ​യും പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി വി​ക്ടോ​റി​യ കോ​ളെ​ജ് മു​ത​ൽ ജി​ല്ലാ ആ​ശു​പ​ത്രി വ​രെ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശ റാ​ലി ന​ട​ത്തി. നന്മഅം​ഗ​ങ്ങ​ൾ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഒ​രു കോ​ടി വൃ​ക്ഷ തൈ​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്.

ബീ​റ്റ് പ്ലാ​സ്റ്റി​ക് പൊ​ല്യൂ​ഷ​ൻ സ​ന്ദേ​ശ​ത്തോ​ടെ പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​നം ചെ​യ്താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വി​ക്ടോ​റി​യ കോ​ളെ​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശാ​ന്ത​കു​മാ​രി, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ളാ ശ​ശി​ധ​ര​ൻ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ സൗ​മി​നി, അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സ​ദാ​ശി​വ​ൻ, വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts