പലിശരഹിതവായ്പ വാഗ്ദാനം ചെയ്തു പണംതട്ടിയ സംഘത്തിലെ ഒരു സ്ത്രീ അടക്കം മൂന്നുപേര്‍ പിടിയില്‍

ktm-ARRESTവൈക്കം: വിദേശമലയാളികളുടെ ട്രസ്റ്റ് രൂപീകരിച്ച് അതിലൂടെ ലഭിക്കുന്ന പണംകൊണ്ട് സാധാരണക്കാര്‍ക്ക് പലിശരഹിത വായ്പ നല്‍കാമെന്ന വ്യാജേന നൂറുകണക്കിനാളുകളില്‍നിന്ന് പണം തട്ടിയ സംഘത്തിലെ മൂന്നുപേരെ പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശി കൈലാസറാവു, കാഞ്ഞിരപ്പള്ളി സ്വദേശി ആജാ ബിഷീര്‍, കടുത്തുരുത്തി സ്വദേശിനി ലേഖ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കുടുംബശ്രീ മാതൃകയില്‍  അക്ഷയശ്രീ എന്ന ഏജന്‍സി രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. 12 പേരടങ്ങുന്ന യൂണിറ്റിലെ ഓരോ അംഗത്തില്‍നിന്നും 1200 രൂപവീതാണ് ഇവര്‍ക കൈക്കാലിക്കയത്. കോട്ടയം ജില്ലയുടെ പലഭാഗങ്ങളില്‍നിന്നുമായി ഇരുന്നൂറോളം യൂണിറ്റ് രൂപീകരിച്ച് തട്ടിപ്പ് നടത്തിയതായി ഇതുവരെ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.    കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും തട്ടിപ്പ് വ്യാപിച്ചിട്ടുണ്ടെന്നും വിവിധ ജില്ലകളില്‍ ഇതു മായി ബന്ധപ്പെട്ട് കേസുകളുണ്ടെന്നും സിഐ അനില്‍കുമാര്‍, എസ്‌ഐ സാഹില്‍ എന്നിവര്‍ അറിയിച്ചു. കോട്ടയം സ്വദേശിനി റാണിയുടെ പരാതിയെ  തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Related posts