പിറവത്ത് നാളെ മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

EKM-STRIKEBUSപിറവം: വേതന വര്‍ധനവ് നടപ്പാക്കാത്തതിനെത്തുടര്‍ന്ന് പിറവം മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു. നേരത്തെ കളക്ടര്‍ വിളിച്ചു ചേര്‍ത്ത ബസ് ഉടമ സംഘത്തിന്റേയും തൊഴിലാളി യൂണിയന്‍ നേതാക്കളുടേയും യോഗത്തില്‍ വേതന വര്‍ധനവ് അടക്കമുള്ളവ അംഗീകരിച്ചിരുന്നതാണ്. 16 മുതല്‍ നടപ്പിലാക്കാമെന്നുമായിരുന്ന തീരുമാനം. എന്നാല്‍ ഇതു നടപ്പാക്കാന്‍ ബസ് ഉടമ സംഘം തയാറാകാത്തതിനേത്തുടര്‍ന്ന് സിഐടിയു യൂണിയന്റെ നേതൃത്വത്തിലാണു സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

പിറവത്തുനിന്നും 150-ഓളം സ്വകാര്യ ബസുകളാണ് വിവിധ മേഖലകളിലേക്ക് സര്‍വീസ് നടത്തുന്നത്. ഇന്നു തൊഴിലാളികളും ബസ് ഉടമാ സംഘവുമായി ചര്‍ച്ച നടത്തുന്നുണ്ട്. സമരം പിന്‍വലിച്ചില്ലെങ്കില്‍ നാളെ മുതല്‍ പിറവം ഡിപ്പോയില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related posts