പുളിങ്ങോം മഖാം ഉറൂസിന് തുടക്കമായി

knr-pangomചെറുപുഴ: ചരിത്ര പ്രസിദ്ധമായ പുളിങ്ങോം മഖാം ഉറൂസിന് തുടക്കമായി. ജമാഅത്ത് പ്രസിഡന്റ് എ.ജി. ഇബ്രാഹിം പതാക ഉയര്‍ത്തിയതോടെയാണ് അഞ്ചുദിവസം നീണ്ടുനില്ക്കുന്ന ഉറൂസിന്  തുടക്കമായത്. കുടുംബ സംഗമം സയിദ് സഫിയുല്ലാഹി ജമലുല്ലൈലി തങ്ങള്‍ മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു.  വൈകുന്നേരം നടന്ന സ്വലാത്ത് മജ്‌ലിസിനും കടയക്കര പള്ളി സന്ദര്‍ശനത്തിനും ശൈഖുനാ കൈപ്പറ്റ അബ്ദുള്ള ബാഖവി നേതൃത്വം നല്കി. ദഫ് മത്സരവും നടന്നു.

ഇന്നു ജുമാ നിസ്കാരത്തിനു ശേഷം ഖത്തം ദുഅയ്ക്ക് സയിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്കും. നാളെ രാവിലെ 10ന് കുരുടന്‍ചാല്‍ ശുഹദാ മഖ്ബറാ സിയാറയ്ക്ക് എന്‍.എം. ഇബ്രാഹിം മൗലവിയും തുടര്‍ന്നു നടക്കുന്ന കൂട്ട സിയാറത്തിന് സയിദ് ഹുസൈന്‍കോയ തങ്ങളും നേതൃത്വം നല്കും. രാത്രി ഒന്‍പതിന് മത പ്രഭാഷണം. 24ന് ഉച്ചയ്ക്ക് ഒന്നിന് അന്നദാനം.

ഉച്ചകഴിഞ്ഞ് 3.30ന് സൗഹൃദ സംഗമം പി. കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് സമാപന സനദ് ദാന സമ്മേളനം പാണക്കാട് സയിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശൈഖുല്‍ ജാമി ആ ശൈഖുന ആലിക്കുട്ടി മുസ്്‌ലിയാര്‍ പ്രഭാഷണം നടത്തും.  തുടര്‍ന്ന് കൂട്ട പ്രാര്‍ഥനയ്ക്ക് ശൈഖുന ഉമര്‍  മുസ്‌ലിയാര്‍ കിഴിശേരി നേതൃത്വം നല്കും. 25 ന് വൈകുന്നേരം നാലിന് മൗലിദ് പാരായണത്തോടെ ഉറൂസ് സമാപിക്കും.

Related posts