പൈപ്പ്‌ലൈന്‍ തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല; മൂന്നുപഞ്ചായത്തുകളില്‍ ശുദ്ധജലം മുടങ്ങി

ALP-JAPPANWATERപൂച്ചാക്കല്‍: പൂച്ചാക്കല്‍ പഴയപാലം റോഡില്‍ ജപ്പാന്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതു പുനഃസ്ഥാപിക്കാന്‍ കഴിയാത്തിതിനാല്‍ മൂന്ന് പഞ്ചായത്തുകളില്‍ ശുദ്ധജല വിതരണം പൂര്‍ണമായും മുടങ്ങി.     അരുക്കുറ്റി, പെരുമ്പളം, പാണാവളളി പഞ്ചായത്തുകളിലാണ് ശുദ്ധജലം മുടങ്ങുന്നത്. തിങ്കളാഴ്ച രാത്രിയിലാണു പൈപ്പ് പൊട്ടിയത്. മാക്കേക്കവലയിലെ ശുദ്ധീകരണ ശാലയില്‍ നിന്നും ശുദ്ധജലം കടത്തിവിടുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്.

ജലം കടന്നുപോകുമ്പോഴുള്ള അമിതസമ്മര്‍ദത്തെ തുടര്‍ന്നാണു പൈപ്പ് പൊട്ടിയത് എന്നാണ് അധികൃതര്‍ പറയുന്നത്. പൊട്ടിയ ഭാഗം ഒട്ടിക്കണമെങ്കില്‍ പൈപ്പിനുളളിലെ മുഴുവന്‍ വെളളവും പോയിത്തീരണം. പ്രധാന വാല്‍വുകള്‍ അടച്ചിട്ടുണ്ടെങ്കിലും 450 എംഎം ഗ്ലാസ് റീ ഇന്‍ഫോഴ്‌സ്ഡ് (ജീആര്‍പി) പൈപ്പായതിനില്‍ വെളളം പോയിത്തീരാന്‍ സമയമെടുക്കും.

കഴിഞ്ഞ ദിവസം രാത്രിയില്‍ തുടങ്ങിയ പമ്പിംഗ് തുടരുകയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം പൈപ്പ് നന്നാക്കല്‍ ജോലികള്‍ക്ക് തടസമാകുന്നുണ്ട്. പൈപ്പ് നന്നാക്കല്‍ നടക്കുന്നതിനാല്‍ പഴയപാലം വഴിയുളള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. നാളെ രാത്രിയോടെ മാത്രമേ ശുദ്ധജലം വിതരണം നടക്കുകയുളളൂ എന്ന് അധികൃതര്‍ അറിയിച്ചു.

Related posts