കടുത്തുരുത്തി: മണ്ണിടിഞ്ഞും പൈപ്പ് ബ്ലോക്കായും കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെ ശൗചാലയം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയില്‍. സ്റ്റേഷനില്‍ അകത്തും പുറത്തും ശൗച്യാലയം ഉണ്ടെങ്കിലും അക ത്തുള്ളതാണ് ഇപ്പോള്‍ ഉപയോഗശൂ ന്യമായിരിക്കുന്നത്. സ്റ്റേഷന്റെ പുറകുവശത്തായി സ്ഥിതി ചെയ്യുന്ന ടാങ്കിനകം മണ്ണ് ഇടിഞ്ഞു വീണ നിലയിലാണ്. കൂടാതെ സ്റ്റേഷന് സമീപം നില്‍ക്കുന്ന വന്മരത്തിന്റെ വേരുകള്‍ ടാങ്കിനുള്ളിലേക്ക് വളര്‍ന്നതും ഭീഷിണിയാണ്. ശക്തമായി മഴ പെയ്യുന്ന സമയത്ത് സ്റ്റേഷനുള്ളിലെ ശൗച്യാലയത്തിനകം വെള്ളം നിറയുന്നത് ഏറേ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്.
സ്റ്റേഷനുള്ളിലെ ശൗച്യാലയം പലപ്പോഴും പൂട്ടിയിട്ടിരിക്കുകയാണ്. വനിതാ പോലീസുകാരാണ് ഇതുമൂലം ഏറേ ബുദ്ധിമുട്ടുന്നത്. പുറത്ത് സ്ഥിതി ചെയ്യുന്ന ശൗച്യാലയത്തിന്റെ മുകളിലായി നില്‍ക്കുന്ന വന്മരത്തിന്റെ കമ്പുകള്‍ മഴയത്ത് ഒടിഞ്ഞ് വീഴുന്നത് അപകട ഭീഷിണി ഉയര്‍ത്തുന്നുണ്ട്. ഇതിനിടെ ഇന്നലെ സ്റ്റേഷന്റെ പുറകുവശത്തായി കേസില്‍ പിടിച്ചിട്ടിരുന്ന വാഹനത്തിന്റെ മുകളിലേക്ക് വലിയ കമ്പ് ഒടിഞ്ഞു വീണു ബൈക്ക് തകര്‍ന്നു. പ്രശ്‌ന പരിഹാരത്തിന് അടിന്തിര നടപടി സ്വീകരിക്കണമെന്നാണ് പോലീസുകാരുടെ ആവശ്യം.