തിരുവനന്തപുരം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ചുണ്ടായ വിവാദത്തെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. പോസ്റ്റ്മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ഥിയാണെന്നും അസോസിയേറ്റ് പ്രഫസറുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് അന്വേഷണച്ചുമതല. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നേരിട്ടെത്തി അന്വേഷിക്കാനാണ് ഉത്തരവ്. ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
പിജി വിദ്യാര്‍ഥി പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന ആരോപണം ആലപ്പുഴ മെഡിക്കല്‍ കോളജ് അധികൃതര്‍ തള്ളിയിരുന്നു. വിദഗ്ധരുടെ സംഘമാണു പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് അന്വേഷണസംഘത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.