ലൈ​ഫ് മി​ഷ​ൻ സി​ഇ​ഒ​യു​ടെ റി​പ്പോ​ർ​ട്ട്! പ​ദ്ധ​തി​യെ റെ​ഡ് ക്ര​സ​ന്‍റു​മാ​യി ബ​ന്ധി​പ്പി​ച്ച​ത് എം.​ ശി​വ​ശ​ങ്ക​ർ

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലേ​ക്ക് റെ​ഡ് ക്ര​സ​ന്‍റി​നെ എ​ത്തി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം.​ശി​വ​ശ​ങ്ക​റാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്.

ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് ലൈ​ഫ് മി​ഷ​ൻ സി​ഇ​ഒ യു.​വി.​ജോ​സ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ക്കു​ന്ന​ത്.

ഭ​വ​ന സ​മു​ച്ച​യ നി​ർ​മാ​ണ​ത്തി​ന് യു​എ​യി​ൽ നി​ന്ന് സ്പോ​ൺ​സ​റെ കി​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​നും എം.​ശി​വ​ശ​ങ്ക​ർ പ​റ​ഞ്ഞു.

റെ​ഡ് ക്ര​സ​ന്‍റ് സ​മ​ര്‍​പ്പി​ച്ച പ്ലാ​നും എ​സ്റ്റി​മേ​റ്റും പ്ര​കാ​രം 20 കോ​ടി രൂ​പ നി​ര്‍​മാ​ണ​ച്ചെല​വ് വ​രു​മെ​ന്നും യു.​വി.​ജോ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

അ​തേ സ​മ​യം റെ​ഡ്ക്ര​സ​ന്‍റും യൂ​ണി​ടാ​കു​മാ​യി ഒ​പ്പു​വ​ച്ച ക​രാ​റി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ലൈ​ഫ് മി​ഷ​ന് അ​റി​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത്.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​ന് 3.80 കോ​ടി​യും സ​ന്ദീ​പ് നാ​യ​രു​ടെ ക​മ്പ​നി​ക്ക് 68 ല​ക്ഷ​വും ക​മ്മീ​ഷ​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് യൂ​ണി​ടാ​ക് എം.​ഡി സ​ന്തോ​ഷ് ഈ​പ്പ​ൻ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment