പ്രധാനമന്ത്രി ആറിന് പാലക്കാട്ടെത്തും

Modiപാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം ആറിന് പാലക്കാട്ടെത്തും. കോട്ടമൈതാനത്ത് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്യും. ആറിന് ഉച്ചക്ക് ഒന്നിനാണ് പ്രധാനമന്ത്രി പാലക്കാട്ടെത്തുക. കോയമ്പത്തൂര്‍ വിമാനത്താ വളത്തില്‍ വായുസേനയുടെ വിമാനത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്ടറില്‍ പാലക്കാട് വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങും.തുടര്‍ന്ന് റോഡുമാര്‍ഗം പ്രധാനമന്ത്രി  കോട്ടമൈതാനത്തെത്തും.  പരിപാടിയില്‍ ഒരു ലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം അറിയിച്ചു. കോട്ടമൈതാനം പൂര്‍ണമായും പന്തലിട്ട് പരിപാടിക്കായി സൗകര്യ മൊരുക്കും.

1,20,000 ചതുരശ്ര അടിയിലാണ് പന്തല്‍ നിര്‍മിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എന്‍ഡിഎ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും. അടുത്ത ദിവസങ്ങളിലായി കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും പാലക്കാട്ടെ വിവിധ മണ്ഡലങ്ങളില്‍ പ്രചരണത്തിനെത്തും.സ്മൃതി ഇറാനി കോങ്ങാട് മണ്ഡലത്തിലും മലമ്പുഴയിലും നെന്മാറയിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും പ്രചാരണത്തിനെത്തും.

Related posts