കൂടത്തായി ജോളി വിചാരിച്ചാൽ പോലീസ് കണ്ണടയ്ക്കും..! സാ​ക്ഷി​യു​മാ​യി സം​സാ​രി​ക്കാ​ന്‍ പോ​ലീ​സ് അ​വ​സ​ര​മൊ​രു​ക്കി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഖ്യ​പ്ര​തി ജോ​ളി ജോ​സ​ഫി​നെ കോ​ട​തി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച പ​റ്റി​യ​താ​യി ആ​രോ​പ​ണം. ജോ​ളി​ക്കെ​തി​രേ മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ല്‍ ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യ വ്യ​ക്തി​യോ​ട് സം​സാ​രി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​ക്കൊടു​ത്ത​താ​യാ​ണ് പോ​ലീ​സി​നെ​തി​രേ ആ​രോ​പ​ണ​മു​യ​രു​ന്ന​ത്.

ജോ​ളി​യെ കേ​സി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നുവേ​ണ്ടി ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്ക് അ​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കിക്കൊ​ടു​ത്ത പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നും എ​തി​ര്‍​പ്പു​ണ്ട്. ഇ​ന്ന​ലെ താ​മ​ര​ശേ​രി കോ​ട​തി​യി​ലാ​ണ് സം​ഭ​വം. പി.​എ​ച്ച്. ജോ​സ​ഫ് ഹി​ല്ലാ​രി​യോ​സ് എ​ന്ന​യാ​ളാ​ണ് കോ​ട​തി​യി​ല്‍ വ​ച്ച് ജോ​ളി​യു​മാ​യി സം​സാ​രി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

പൊ​ന്നാ​മ​റ്റ​ത്ത് റോ​യ്‌​ തോ​മ​സ് മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജോ​സ​ഫാ​യി​രു​ന്നു പോ​ലീ​സി​ല്‍ 2011ല്‍ ​പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളും പോ​സ്റ്റ്‌​മോ​ര്‍​ട്ട​വും ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല്ല​റ പൊ​ളി​ക്കാ​നു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ജോ​ളിക്കു വേ​ണ്ട നി​യ​മ​സ​ഹാ​യം ഒ​രു​ക്കു​ന്ന​തി​ന് ജോ​സ​ഫ് സ​ഹാ​യം ചെ​യ്തു ന​ല്‍​കി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്.

അ​ഭി​ഭാ​ഷ​ക​നെ കാ​ണു​ന്ന​തി​നും മ​റ്റും ജോ​ളി​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യ​തി​ല്‍ ജോ​സ​ഫി​നും മു​സ്‌​ലിം ലീ​ഗ് പ്ര​ാദേ​ശി​ക നേ​താ​വാ​യി​രു​ന്ന ഇ​മ്പി​ച്ചി മോ​യി​ക്കും പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ കേ​സു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള​വ​രു​മാ​യി സം​സാ​രി​ക്കു​ന്ന​തി​ന് ജോ​ളി​ക്ക് അ​വ​സ​ര​മൊ​രു​ക്കി​യ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം കാ​ണു​ന്ന​ത്.

Related posts