ബിജെപിക്കെതിരേയുള്ള പോരാട്ടം തെരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങരുത് : കാരാട്ട്

tcr-karattuതൃശൂര്‍: ബിജെപിക്കെതിരെ വിശാലമായ പ്ലാറ്റ്‌ഫോം ഉയര്‍ത്തിക്കൊണ്ടു വരികയാണ് ഇടതുപക്ഷത്തിന്റെ അടിയന്തര കടമയെന്ന്  സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. റീജണല്‍ തിയറ്ററില്‍ നടന്ന ഇഎംഎസ് സ്മൃതി-2016 ദേശീയ സംവാദം സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബിജെപിക്കെതിരായ പേരാട്ടം തെരഞ്ഞെടുപ്പുകളില്‍ ഒതുങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇഎംഎസ് സ്മൃതി സംഘാടക സമിതി ചെയര്‍മാനും സിപിഎം ജില്ലാ സെക്രട്ടറിയുമായ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം, കഥാകൃത്ത് വൈശാഖന്‍, ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്, യു.പി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഏഴു സെഷനുകളിലെ ചര്‍ച്ചകളുടെ സംഗ്രഹം പി.എന്‍. ഗോപീകൃഷ്ണന്‍, പരിദത്ത് പുരസ്കാരത്ത, ഡോ. പ്രേമ, സുഹന്ദ് സിംഗ്, ഡോ. ഡി. ഷീല, ഡോ. മീര വേലായുധന്‍, എം. സുരേഷ് എന്നിവര്‍ അതരിപ്പിച്ചു.

രാവിലെ സാഹിത്യ അക്കാദമി ഹാളില്‍ “വര്‍ഗീയത, പ്രതിരോധം-പുതുവഴികളിലേക്ക്’ എന്ന സെഷനില്‍ പ്രകാശ് കാരാട്ട് വിഷയം അവതരിപ്പിച്ചു. പ്രഫ. ഇ. രാജന്‍ അധ്യക്ഷനായി. ടി. നരേന്ദ്രന്‍ സംസാരിച്ചു.

Related posts