ബ്രഹ്മാണ്ഡ പരമ്പര നാഗകന്യക മലയാളത്തില്‍

nagam230616ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ബ്രഹ്മാണ്ഡ പരമ്പര സൂര്യാ ടിവിയില്‍ തുടങ്ങി. നൂറുവര്‍ഷത്തെ കഠിന തപസിനൊടുവില്‍ പാമ്പിന്റെ പടമഴിച്ചുവച്ച് മനുഷ്യരൂപം പ്രാപിച്ച നാഗകന്യകയുടെ പ്രണയത്തിന്റെയും തീരാപ്പകയുടെയും കഥ പറയുന്ന പരമ്പരയാണ് നാഗകന്യക. പ്രേക്ഷകര്‍ക്ക് ഒരേസമയം അദ്ഭുതവും അമ്പരപ്പും സമ്മാനിക്കുന്ന ഉദ്വേഗജനകമായ പരമ്പരയാണിത്. സിനിമയെ വെല്ലുന്ന സാങ്കേതിക മികവോടെ കോടികള്‍ മുതല്‍മുടക്കി എത്തുന്ന നാഗകന്യക പ്രേക്ഷകര്‍ ശ്വാസമടക്കിപ്പിടിച്ചിരുന്നു കാണുമെന്നുറപ്പാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 20നു തുടങ്ങിയ പരമ്പര രാത്രി ഒമ്പതിനാണ് സംപ്രേഷണം ചെയ്യുന്നത്.

Related posts