ദൂരെനിന്ന് നോക്കുമ്പോള്‍, മാന്യനായ ഒരു വ്യക്തിയെ ആളുകള്‍ വിഢ്ഡിയായി കരുതും! എന്നാല്‍ അവര്‍ ബുദ്ധിയുള്ളവരാണെന്ന് ആളുകള്‍ക്ക് അറിയില്ല; മന്‍മോഹന്‍സിംഗായി വേഷമിട്ട അനുപം ഖേറിന്റെ അമ്മയുടെ വാക്കുകള്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം പറയുന്ന സിനിമയാണ് ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്നത്. അനുപം ഖേര്‍ നായകനായെത്തുന്ന ചിത്രത്തെക്കുറിച്ച് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്ന് ചിത്രം ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകാണ്. മന്‍മോഹന്‍ സിംഗിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രമാണ് അതെന്നാണ് പലയിടത്തു നിന്നും അഭിപ്രായമുയര്‍ന്നത്.

മന്‍മോഹന്‍ സിംഗ് യാദൃശ്ചികമായി പ്രധാനമന്ത്രിയായ വ്യക്തിയല്ലെന്നും പത്ത് വര്‍ഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയായ ഒരു വ്യക്തിയെ എങ്ങനെ കഴിവില്ലാത്ത വ്യക്തിയെന്ന് വിളിക്കുമെന്നും മുമ്പ് ഒരു ശിവസേനാ നേതാവും ചോദ്യമുന്നയിച്ചിരുന്നു.

എന്നാല്‍ ഇതിനെല്ലാം അപ്പുറം, ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രം കണ്ടതിനുശേഷം മന്‍മോഹന്‍ സിംഗിനെക്കുറിച്ച് അനുപം ഖേറിന്റെ അമ്മ ദുലാരി ഖേര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അനുപം ഖേര്‍ വീഡിയോ ആരാധകരുമായി പങ്കുവെച്ചത്. ‘എല്ലാ നിരൂപണങ്ങളുടെയും അമ്മ: ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ദുലാരി കണ്ടു. ചിത്രത്തെക്കുറിച്ച് അവരുടെ നിരൂപണം ഈ ഒരു മിനിട്ട് വീഡിയോയയില്‍ കേള്‍ക്കാമെന്ന’ അടിക്കുറിപ്പോടെ താരം പങ്കുവെച്ച വീഡിയോ നിരവധിയാളുകളാണ് ഇതിനകം കണ്ടത്.

‘മന്‍മോഹന്‍ സിംഗിനെ എനിക്ക് വളരെ ഇഷ്ടമാണ്. ഒരു പാവത്താനായ അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്. ദൂരെനിന്ന് മാന്യനായി തോന്നുന്ന ഒരു വ്യക്തിയെ ആളുകള്‍ വിഢ്ഡിയായി കരുതും. എന്നാല്‍ അവര്‍ വളരെയധികം ബുദ്ധിയുള്ളവരാണെന്ന് ആളുകള്‍ക്ക് അറിയില്ല’-ദുലാരി ഖേര്‍ വീഡിയോയില്‍ പറഞ്ഞു.

തന്റെ മകനാണ് ചിത്രത്തില്‍ മന്‍മോഹന്‍ സിംഗായി എത്തിയതെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ദുലാരിയുടെ ആദ്യ പ്രതികരണം. ചിത്രം നന്നായി ഇഷ്ടപ്പെട്ടുവെന്നും എല്ലാവര്‍ക്കും ചിത്രം ഇഷ്ടപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മന്‍മോഹന്‍ സിംഗിനെക്കുറിച്ച് അമ്മ ദുലാരിയുടെ നിരീക്ഷണം വളരെ ശരിയാണെന്നും അമ്മയുടെ നിരൂപണം തനിക്ക് ലഭിച്ച ഏറ്റവും മികച്ച ബഹുമതിയാണെന്നും അനുപം ഖേര്‍ പറഞ്ഞ

Related posts