മംഗലംഡാം: സര്‍ക്കാര്‍മാറിയതോടെ മംഗലംഡാം മലയോരമേഖലയില്‍ വീണ്ടും വനംവകുപ്പിന്റെ കുടിയിറക്ക് ഭീഷണി. വീഴ്ലി, കാന്തളം, കടപ്പാറ പോത്തംകോട്, മേമല, ഓടംതോട് സിവിഎംകുന്ന്, കവിളുപ്പാറ ആദിവാസി കോളനി, ചൂരുപ്പാറ, തുടങ്ങിയ മലയോരപ്രദേശങ്ങളിലെ നൂറില്‍പരം വീട്ടുകാര്‍ക്കാണ് സ്ഥലംവിട്ട് പോകാന്‍ നെന്മാറ ഡിഎഫ്ഒയുടെ ഓഫീസില്‍നിന്നുള്ള നോട്ടീസ് പറയുന്നത്.
45 കുടുംബങ്ങള്‍ക്ക് ഇതിനകം നോട്ടീസ് നല്‍കിയതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കും, കേരള ഹൈക്കോടതിയുടെ 2015 സെപ്റ്റംബറിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെഡ്ഡിംഗ് ആന്‍ഡ് അസൈന്മെന്റ് ആക്ട് സെക്്ഷന്‍ അഞ്ച് പ്രകാരമാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.
നിയമവിരുദ്ധമായി വനംകൈയറി കൈവശം വെച്ചിരിക്കുന്ന ആലത്തൂര്‍ ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലുള്ള മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനില്‍പ്പെട്ട പുഴക്കലിടം, നെല്ലിക്കലിടം, മല്വാത്തിയിലെ വനഭൂമിയില്‍ നിന്നും താങ്കളെ ഒഴിപ്പി്കാതിരിക്കുന്നതിന് എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ നോട്ടീസ്് കൈപ്പറ്റി ഏഴ് ദിവസത്തിനകം നെന്മാറ ഡിഎഫ്്ഒ ഓഫീസില്‍ രേഖാമൂലം അറിയിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
നിശ്ചിതസമയത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ മറ്റൊരു മുന്നറിയിപ്പില്ലാതെ കുടിയൊഴിപ്പിക്കുമെന്നാണ് ഭീഷണി. വനംവകുപ്പ് തന്നെ ഭൂമിഅളന്ന് കൈവശരേഖ നല്—കിയിട്ടുള്ള കവിളുപ്പാറ ആദിവാസി കോളനിയിലെ മലയര്‍ വിഭാഗത്തിനു സ്ഥലം വിട്ടൊഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.കവിളുപ്പാറയിലെ ശാരദ, വേലായുധന്, ഓമന, ചെല്ലന്, തങ്ക, തുടങ്ങിയ വീട്ടുകാര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. ഇവരുടെ വീടുകള്‍ക്ക് ഇടയ്ക്കുള്ള മറ്റു പല ആദിവാസി കുടുംബ്ങള്ക്ക് പക്ഷെ, നോട്ടീസ് നല്‍കിയിട്ടില്ല, ഓടംതോട് സിവിഎം കുന്നില്‍ ഇ—റിഗേഷന്‍ സ്ഥലത്ത് താമസിക്കുന്നവര്‍ക്കും വനംവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്, തനിച്ച് താമസിക്കുന്ന വിധവയായി പൊന്നുകുട്ടിക്കാണ് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിട്ടുള്ളത്.