മയ്യില്‍ പോലീസ് സ്‌റ്റേഷനില്‍ വെള്ളമില്ല

knr-policeമയ്യില്‍: വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രധാന പോലീസ് സ്‌റ്റേഷനായ മയ്യില്‍ പോലീസ് സ്‌റ്റേഷനില്‍ ഒരുമാസമായി കുടിവെള്ളമില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ പോലീസുകാര്‍ നട്ടംതിരിയുകയാണ്. അഞ്ച് വനിതകളടക്കം 35 പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പണം കൊടുത്ത് വാങ്ങിയ വെള്ളമുപയോഗിച്ചാണ് ഇപ്പോള്‍ പ്രാഥമികകൃത്യങ്ങളടക്കം നിര്‍വഹിക്കുന്നത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കിണര്‍ വറ്റിയിട്ട് ആഴ്ചകളായി.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ തുറന്നുകൊടുത്തത്. അഞ്ചരവര്‍ഷമായി വാടകകെട്ടിടത്തില്‍ ഭീതിയോടെയാണ് ഇവര്‍ ജോലിചെയ്യുന്നത്. പ്രശ്‌നങ്ങള്‍ ആരോട് പറയുമെന്നറിയാതെ  നട്ടംതിരിയുകയാണ് പോലീസുകാര്‍. പുതിയ പോലീസ് സ്‌റ്റേഷനുവേണ്ടി കൊളച്ചേരി പഞ്ചായത്ത് നല്‍കിയ സ്ഥലം സംബന്ധിച്ച അധികാര കൈമാറ്റം ഫയലുകളില്‍ വിശ്രമിക്കുകയാണ്.

Related posts