മറ്റത്തൂര്‍ ആരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് എഐവൈഎഫ് റോഡ് ഉപരോധിച്ചു

tcr-aiyfകോടാലി: മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുക, രാത്രികാലങ്ങളില്‍  ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്  എഐവൈഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കോടാലി ആശുപത്രി ജംഗ്ഷനില്‍ നടന്ന ഉപരോധ സമരം  ജില്ല സെക്രട്ടറി ടി.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.  പി.വി.ബിജു അധ്യക്ഷത വഹിച്ചു.

സിപിഐ ലോക്കല്‍ സെക്രട്ടറിമാരായ സി.യു.പ്രിയന്‍, റെന്നി വര്‍ഗീസ്, മഞ്ജുജയന്‍,  മണ്ഡലം കമ്മറ്റി സെക്രട്ടറി വി. കെ. സനീഷ്, ജില്ലാ കമ്മറ്റി അംഗം കെ. പി. അജിത്ത്, നവീന്‍ തേമാത്ത് തുടങ്ങിയവര്‍ സംസാരിച്ചു.  കോടാലി ജംഗ്ഷനില്‍നിന്നു പ്രകടനമായെത്തിയാണ് പ്രവര്‍ത്തകര്‍ ആശുപത്രി ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചത്. ഉപരോധസമരക്കാരെ പിന്നീട് വെള്ളിക്കുളങ്ങര പോലിസ് നീക്കം ചെയ്തു.

Related posts