മനീഷ് മാത്യു
മുംബൈ: മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്യുവിയായ നുവോസ്പോര്‍ട്ട് വിപണിയില്‍ അവതരിപ്പിച്ചു. മഹീന്ദ്രയുടെ എസ്യുവി ശ്രേണിയിലെ ഏറ്റവും പുതിയ വാഹനമാണു മുംബൈയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പ്രസി ഡന്റും ചീഫ് എക്സിക്യൂട്ടീവുമായ പ്രവീണ്‍ ഷാ പുറത്തിറക്കിയത്. യുവാക്കളെയും സാഹസി കത ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ടാണു ഡീസല്‍ വാഹനം പുറത്തിറക്കിയിരിക്കുന്നതെന്നു പ്രവീണ്‍ ഷാ പറഞ്ഞു. ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്സ്മിഷന് സംവിധാനം കൂടി ഉള്‍പ്പെടുത്തും.
ന്യൂവോസ്പോര്ട്ടില് ഏഴു പേര്‍ക്കു യാത്ര ചെയ്യാനാകും. മഹീന്ദ്രയുടെ തന്നെ മുന്‍പ് ഇറങ്ങിയ ക്വാണ്ടായ്ക്കു പകരക്കാരനായാണു നുവോസ്പോര്‍ട്ട് എത്തുന്നത്. ലിറ്ററിന് 17.35 കിലോമീറ്ററാണു കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. എസ്യുവി, ടിയുവി വിഭാഗങ്ങളിലെ മുന്‍നിര നിര്‍മാതാക്കളാണ് മഹീന്ദ്ര. 7.35 ലക്ഷം രൂപയില്‍ പുതിയ നുവോ സ്പോര്‍ട്സിന്റെ വില തു ടങ്ങുന്നു.
മഹീന്ദ്രയുടെ മൂന്നാം തലമുറ ഷാസിയാണു വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 1.5 ലിറ്റര്‍ എംഹോക്ക് 100 ഡീസല്‍ എന്ജിന് 74.6 കിലോവാട്ട് പവറില്‍ 240 എന്‍എം ടോര്‍ക്ക് വാഹനത്തിനു നല്കുന്നു. കറുപ്പ്, ചാരം നിറങ്ങളിലുള്ള ഇന്റീരിയറാണു വാഹനത്തിനു നല്‍കിയിരിക്കുന്നത്. പിന്നിലെ രണ്ട് സീറ്റുകള്‍ മടക്കി ലഗേജ് സ് പേസ് ആക്കി മാറ്റാനുള്ള സൗകര്യവുമുണ്ട്. 412 ലിറ്ററാണ് ബൂട്ട് സ്പേസ്.
ആകര്‍ഷകമായ ഇന്റീരിയറുകള്‍, ലതര്‍ അപ്ഹോള്സ്റ്റ റി, 6.2 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സി സ്റ്റത്തില്‍ ബ്ലൂ ടൂത്ത് കോള്‍ സൗകര്യം, എഫ്എം, സിഡി, യുഎസ്ബി, എയുഎക്സ് എന്നീ സൗകര്യങ്ങളും സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി, മുന്നിലായി രണ്ട് എയര്‍ ബാഗുകള്‍ എന്നിവയും വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 1493 സിസി എന്ജിന്നാണ് ന്യൂവോസ്പോര്ട്ടിന് കരുത്ത് പകരുന്നത്.
എന്‍4, എന്‍6, എന്‍8 എന്നീ വിഭാഗങ്ങളില്‍ ലഭ്യമാണ്. ഇതില്‍ തന്നെ എന്‍6, എന്‍8 എന്നിവയില്‍ എഎംടി വേര്‍ഷനില്‍ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനോടു കൂടിയ വാഹനവും ലഭ്യമാകും. എന്‍4 വിഭാഗത്തില്‍ രണ്ട് എയര്‍ബാഗുകളോടു കൂടിയ എബിഎസ് ഇബിഡി വാഹനവും ഉഭോ ക്താക്കളുടെ ഇഷ്ടത്തിനനു സരിച്ചു തെരഞ്ഞെടുക്കാം. മെല്റ്റന് റെഡ്, റുസ്റ്റ് ഓറഞ്ച്, ഡയമണ്ട് വൈറ്റ്, റിഗല്‍ ബ്ലൂ, മിസ്റ്റ് സില്‍വര്‍, ഫയറി ബ്ലാക്ക് എന്നീ ആറ് നിറങ്ങളില്‍ വാഹനം ലഭ്യമാണ്.
താനെയിലെ എക്സ്ഷോറൂം വില: എന്‍4 7.35 ലക്ഷം, എന്‍6 8.36 ലക്ഷം, എന്‍8 9.12 ലക്ഷം രൂപയും ഇതില്‍ തന്നെ സ്പെഷല്‍ വേരിയന്റുകളായ എന്‍4 പ്ലസ് 7. 65 ലക്ഷം, എന്‍6 എഎംടി ഒന്‍പത് ലക്ഷം, എന്‍8 എഎംടി 9.76 ലക്ഷം രൂപ എന്നിങ്ങനെയാണ്.