ന്യൂഡല്‍ഹി: മാരുതി സുസുകിയുടെ ജനപ്രിയ മോഡല്‍ ആള്‍ട്ടോ മുഖം മിനുക്കി വിപണിയിലെത്തി. മുഖാകൃതി മാറ്റി പുതുതായി അവതരിപ്പിക്കുമ്പോള്‍ അല്പം മാറ്റങ്ങളും ഒപ്പമുണ്ട്. ഉള്ളിലെ സ്ഥലം കുറച്ചു വര്‍ധിപ്പിച്ചിട്ടുണ്ട്. സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ആറു നിറഭേദങ്ങള്‍ പുതിയ അവതരണത്തിലുണ്ട്.
സിഎന്‍ജിയിലും ആള്‍ട്ടോ 800 ഉണ്ടാകും. പെട്രോള്‍ മോഡലിന് 2.49 ലക്ഷം രൂപയും സിഎന്‍ജി മോഡലിന് 3.70 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.
പെട്രോളിന് 24.7 കിലോമീറ്ററും സിഎന്‍ജി മോഡലിന് 33.44 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.