അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നു വിരമിക്കാനുള്ള സൂപ്പര്‍ താരം ലയണല്‍ മെസിയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അര്‍ജന്റീനയിലെങ്ങും പ്രകടനങ്ങള്‍. ബ്യുണേഴ്‌സ് അയേഴ്‌സിലെ പ്രാദേശിക ഭരണകൂടമാണ് മനസുമാറ്റാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. ഡോണ്ട് ഗോ ലിയോ ക്യംപെയ്‌നിന്റെ ഭാഗമായി തലസ്ഥാനത്ത് മെസിയുടെ പൂര്‍ണകായ പ്രതിമയും ഒരുങ്ങിക്കഴിഞ്ഞു.
അതേസമയം, തീരുമാനം പിന്‍വലിപ്പിക്കാന്‍ മെസിയുടെ കൂട്ടുകാര്‍ വഴി അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ശ്രമം തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജീവിതപങ്കാളി അന്റോനെല്ല റൊക്കൂസോ വഴി മെസിയുടെ മനസു മാറ്റിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ദേശീയ ടീമില്‍നിന്നു വിരമിക്കാനുള്ള മെസിയുടെ തീരുമാനത്തോട്്് ഭാര്യയ്ക്ക് യോജിപ്പില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ അന്റോനെല്ലയുടെ നിര്‍ബന്ധത്തിനു വഴങ്ങിയേക്കുമെന്നാണ് സൂചന.
കോപ്പ അമേരിക്ക ഫൈനലിനുശേഷം ആകെ ഉലഞ്ഞുപോയ മെസി സാധാരണ അവസ്ഥയിലേക്കു തിരിച്ചെത്തിക്കൊണ്ടിരിക്കുന്നതായി സഹതാരം ഗോണ്‍സാലോ ഹിഗ്വെയ്ന്‍ പറഞ്ഞു. മെസിയെ ഏറ്റവും നിരാശനായി താന്‍ കണ്ട ദിവസങ്ങളിലൊന്നായിരുന്നു ഞായറാഴ്ച്ചത്തേതെന്നും ഹിഗ്വെയ്ന്‍ പറഞ്ഞു.