നെടുമങ്ങാട്: യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം മങ്കോട് ചിറവൂര്‍ ചിതറ കിഴക്കുംഭാഗം കൂട്ടവന മൂട്ടില് വീട്ടില്‍ ഷെഫീര്‍ (35) ആണ് അറസ്റ്റിലായത്.വിവാഹിതയായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന നെടുമങ്ങാട് സ്വദേശിനിയായ യുവതി മറ്റൊരു യുവാവുമായി ഇഷ്ടത്തിലായിരുന്നു. ഈ യുവാവ് മോശക്കാരനാണെന്നും അയാളില്‍ നിന്നും രക്ഷപ്പെടുത്താമെന്നും വാഗ്്ദാനം നല്‍കിയാണ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ പരാതിയെത്തുടര്‍ന്ന് നെടുമങ്ങാട് സിഐ സുധീറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനക്കേസിലെ മറ്റൊരു പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കുള്ള തെരച്ചില്‍ നടന്നുവരികയാണെന്നും സിഐ പറഞ്ഞു. എഎസ്ഐ അന്‍സാരി , സിപിഒ മാരായ നിസാം, ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.