വടക്കാഞ്ചേരി: ആലത്തൂര്‍ മണ്ഡല ത്തിലെ റെയില്‍വേ വികസന ത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പി.കെ.ബിജു എംപി ബജറ്റ് പ്രസംഗത്തില്‍ ഉന്നയിച്ചു.ഗുരുവായൂര്‍-രാമേശ്വരം, ഗുരുവായൂര്‍-മൂകാംബിംക എന്നീ പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കണംഅമൃത എക്‌സ്പ്രസിനു വടക്കാഞ്ചേരിയില്‍ പുതിയ സ്റ്റോപ്പ് അനുവദിക്കണം.മൂളളൂര്‍ക്കര, ഓട്ടുപാറ-വാഴാനി റോഡിലുളള ഏങ്ക ക്കാട്, അകമല, പോട്ടോര്‍ എന്നിവിട ങ്ങളില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിനു തുകയനുവദിക്കണം.
ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡ ലത്തിലെ റെയില്‍വേ വികസനം ത്വരിത പ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പി.കെ.ബിജു. എംപി ബജറ്റ് ചര്‍ച്ചയിലെ പ്രസംഗത്തില്‍ ആവശ്യ പ്പെട്ടു. തുടര്‍ച്ചയായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന അമൃത എക്‌സ്പ്ര സിനു വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ പുതിയ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഇത്തവണ പരിഗണിക്കാമെന്നുറപ്പ് ലഭിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു.
മൂള്ളൂര്‍ക്കര, ഓട്ടുപാറ-വാഴാനി റോഡിലുളള ഏങ്കക്കാട്, പോട്ടോര്‍, അകമല എന്നിവിടങ്ങളില്‍ റെയി ല്‍വേ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിനു തുകയനുവദിക്കേണ്ടതിന്റെ ആവശ്യകതയും എം.പി റെയില്‍വേ മന്ത്രി യുടെ ശ്രദ്ധയില്‍പ്പെടുത്തി. തീര്‍ഥാടന ടൂറിസത്തിന്റെ വികസനത്തിനായി പാലക്കാട്-ദിഡിഗല്‍-മധുര വഴിക്ക് ഗുരുവായൂര്‍-രാമേശ്വരം സര്‍വീസും, ഗുരുവായൂര്‍-മൂകാംബിക സര്‍വീസും ആരംഭിക്കണമെ ന്നും മൂളളൂര്‍ക്കര റെയി ല്‍വേ സ്റ്റേഷനിലെ വികസന പ്രവര്‍ത്തന ങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാ ക്കണമെന്നും എംപി ആവശ്യപ്പെട്ടു.