നിയന്ത്രണം വിട്ട് ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്; രണ്ടു മുറികളും വീ​ടി​ന്‍റെ വാ​ർ​ക്ക മേ​ൽ​ക്കു​രയും ത​ക​ർ​ന്ന് ലോറിക്ക് മുകളിലേക്ക് വീണു


പ​ഴ​യ​ന്നൂ​ർ:പാ​റ​മ​ണ​ലു​മാ​യി വ​രി​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റ് ഇ​ടി​ച്ചു​ത​ക​ർ​ത്ത​ശേ​ശം വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

നാ​ട്ടി​ൻ​ചി​റ കോ​ന്നാ​ത്ത് സു​നി​ൽ വ​ക്കീ​ലി​ന്‍റെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു​ള്ള കാ​ർ പോ​ർ​ച്ചു​ക​ൾ, ര​ണ്ട് ബെ​ഡ് റൂം, ​ബാ​ത്ത് റൂം ​എ​ന്നി​വ ഇ​ടി​യു​ടെ അ​ഘാ​ത​ത്തി​ൽ ത​ർ​ന്നു.

വീ​ടി​ന്‍റെ വാ​ർ​ക്ക മേ​ൽ​ക്കു​ര ത​ക​ർ​ന്ന് വ​ലി​യ സ്‌​ലാ​ബ് ലോ​റി​യു​ടെ മു​ക​ളി​ലേ​ക്ക് വീ​ണ നി​ല​യി​ലാ​ണ്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​ർ ചെ​ന്ത്രാ​പ്പി​ന്നി കു​റു​പ്പം വീ​ട്ടി​ൽ ഹൈ​ദ്രാ​ലി​യെ (30) ര​ണ്ട​ര​മ​ണി​ക്കൂ​ർ പ​ണി​പ്പെ​ട്ട​ശേ​ഷ​മാ​ണ് ഫ​യ​ർ​ഫോ​ഴ്സ് പു​റ​ത്തെ​ടു​ത്ത​ത്.

വ​ക്കീ​ലി​ന്‍റെ അ​മ്മ രാ​ധ​യും പ​രി​ചാ​ര​ക​യും മാ​ത്ര​മാ​ണ് അ​പ​ക​ട സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ പു​റ​കി​ലെ മു​റി​യി​ൽ കി​ട​ന്നി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ചേ​ല​ക്ക​ര സി​ഐ ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​ദ്യം ന​ട​ത്തി​യ​ത്. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഹൈ​ദ്രാ​ലി​യെ പു​റ​ത്തെ​ടു​ത്ത​ത്.

കൈ​യ്ക്കും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ചേ​ല​ക്ക​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​യ​ലും പി​ന്നീ​ട് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ആ​ല​ത്തൂ​ർ ഭാ​ഗ​ത്തു നി​ന്നും പാ​റ​മ​ണ​ൽ ക​യ​റി​വ​ന്ന തൃ​ശൂ​ർ തി​രൂ​ർ സ്വ​ദേ​ശി​യു​ടെ​താ​ണ് വാ​ഹ​നം. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.

Related posts

Leave a Comment