റോ​ഡി​ല്‍ പാ​ര്‍​ക്കു ചെ​യ്യുന്ന വാ​ഹ​ന​ങ്ങ​ളി​ലെ പാ​ര്‍​ട്സു​ക​ൾ മോഷ്ടിക്കുന്ന രണ്ടുപേർ പോലീസ് പിടിയിൽ

നെ​ടു​മ​ങ്ങാ​ട് : നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ൽ. വ​ട്ടി​യൂ​ര്‍​ക്കാ​വ് വി​ല്ലേ​ജി​ല്‍ തൊ​ഴു​വ​ന്‍​കോ​ട് വ​ട്ട​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ സു​നി​ല്‍ കു​മാ​ര്‍ (33) , ക​ര​കു​ളം വി​ല്ലേ​ജി​ല്‍ നെ​ടും​പാ​റ കു​ന്നി​ല്‍ വീ​ട്ടി​ല്‍ ഉ​ണ്ണി​ക്കു​ട്ട​ൻ (വി​ഷ്ണു 18)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ട​പ്പ​ന​ക്കു​ന്നി​ല്‍ വീ​ട് വാ​ട​ക​ക്കെ​ടു​ത്തു താ​മ​സി​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും മോ​ഷ​ണം.​നെ​ടു​മ​ങ്ങാ​ട് പോ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.​

റോ​ഡി​ല്‍ പാ​ര്‍​ക്കു ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ പാ​ര്‍​ട്സു​ക​ളാ​ണ് ഇ​വ​ര്‍ കൂ​ടു​ത​ലാ​യും മോ​ഷ്ടി​ക്കു​ന്ന​ത്. റോ​ഡ് സൈ​ഡി​ൽ രാ​ത്രി സ​മ​യം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ആ​ട്ടോ​റി​ക്ഷ​ക്ക​ക​ത്തു നി​ന്നും ബാ​സ് റ്റ്യൂ​ബ് മോ​ഷ​ണം ചെ​യ്തെ​ടു​ത്ത കോ​സി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

നെ​ടു​മ​ങ്ങാ​ട് ഡി ​വൈ എ​സ് പി ​സ്റ്റു​വ​ര്‍​ട് കീ​ല​ർ, നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി ​രാ​ജേ​ഷ് കു​മാ​ര്‍,സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സു​നി​ല്‍ ഗോ​പി, അ​ബ്ദു​ല്‍ ഖാ​ദ​ര്‍, വേ​ണു,ജി ​എ​സ് സി ​പി ഒ ​ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു

Related posts