ഒരു വീട്ടില്‍ മിനിമം മൂന്നു ഹെല്‍മറ്റ്! ഹെല്‍മറ്റ് വാങ്ങാതെ നിവൃത്തിയില്ല, കച്ചവടക്കാര്‍ക്ക് ചാകര; സ്ത്രീകളുടെയും കുട്ടികളുടെയും ഹെല്‍മറ്റ് വാങ്ങാന്‍ നല്ല തിരക്ക്

സി.സി സോമൻ

കോ​ട്ട​യം: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പി​ൻ​സീ​റ്റി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കും ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ ക​ട​ക​ളി​ൽ കച്ചവടം പൊടിപൊടിക്കന്നു. ദി​വ​സം പ​ത്തും പ​തി​ന​ഞ്ചും ഹെ​ൽ​മ​റ്റ് വി​റ്റി​രു​ന്ന ക​ട​ക​ളി​ൽ ക​ച്ച​വ​ടം നാ​ലും അ​ഞ്ചും ഇ​ര​ട്ടി​യാ​യി.

കു​ട്ടി​ക​ളു​ടെ ഹെ​ൽമ​റ്റി​നാ​ണ് ഇ​പ്പോ​ൾ ആ​വ​ശ്യ​ക്കാ​രേ​റെ. ഇ​ന്ന​ലെ വി​ൽ​പ്പന ന​ട​ത്തി​യ​തി​ൽ ഏ​റി​യ​തും കു​ട്ടി​ക​ൾ​ക്കു​ള്ള ഹെ​ൽ​മ​റ്റാ​യി​രു​ന്നു​വെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു. കോ​ട്ട​യ​ത്തെ പ്ര​മു​ഖ ഹെ​ൽ​മ​റ്റ് ക​ട​യാ​യ ജെ​റോ​ണ്‍ ഹെ​ൽ​മ​റ്റ്സി​ൽ ഇ​ന്ന​ലെ എ​ണ്‍​പ​ത് ഹെ​ൽ​മ​റ്റ് വി​ൽ​പ്പ​ന ന​ട​ത്തി. ഇ​വ​രു​ടെ ചേ​ർ​ത്ത​ല​യി​ലെ ക​ട​യി​ലും ന​ല്ല ക​ച്ച​വ​ട​മാ​യി​രു​ന്നു​വെ​ന്ന് ഉ​ട​മ ചി​ങ്ങ​വ​നം സ്വ​ദേ​ശി ജി​ജു പ​റ​ഞ്ഞു.

900രൂ​പ മു​ത​ൽ വി​ല​യു​ള്ള കു​ട്ടി​ക​ളു​ടെ ഹെ​ൽ​മ​റ്റാ​ണ് ഇ​പ്പോ​ൾ വി​പ​ണി​യി​ലു​ള്ള​ത്. സ്ത്രീ​ക​ൾ​ക്കു​ള്ള ഹാ​ഫ് ഫേ​സ് ഹെ​ൽ​മ​റ്റി​നും വി​ൽ​പ്പ​ന വ​ർ​ധി​ച്ചു. സ്ത്രീ​ക​ളു​ടെ ഹെ​ൽ​മ​റ്റി​ന് ചെ​റി​യ തോ​തി​ലു​ള്ള ക്ഷാ​മ​വും നേ​രി​ട്ടി​ട്ടു​ണ്ട്. ബ്രാ​ൻ​ഡ് ക​ന്പ​നി​ക​ളു​ടെ 850രൂ​പ മു​ത​ൽ 20,000രൂ​പ വ​രെ വി​ല​യു​ള​ള ഹെ​ൽ​മ​റ്റ് ഇ​പ്പോ​ൾ വി​പ​ണി​യി​ലു​ണ്ട്.

വി​ല കു​റ​ഞ്ഞ ഹെ​ൽ​മ​റ്റി​നോ​ട് ആ​ളു​ക​ൾ​ക്ക് താ​ൽ​പ്പ​ര്യ​മി​ല്ലാ​താ​യെ​ന്ന് ചി​ല ക​ച്ച​വ​ട​ക്കാ​ർ ​പ​റ​യു​ന്നു. അ​ഞ്ചു വ​ർ​ഷം മു​ന്പുവ​രെ താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ഹെ​ൽ​മ​റ്റ് മ​തി​യാ​യി​രു​ന്നു പ​ല​ർ​ക്കും. എ​ന്തെ​ങ്കി​ലും വ​ച്ചാ​ൽ മ​തി​യെ​ന്ന ചി​ന്ത ഇ​പ്പോ​ൾ മാ​റി. ഗു​ണ​വും നി​ല​വാ​ര​വും നോ​ക്കി​യാ​ണ് ഇ​പ്പോ​ൾ ഹെ​ൽ​മ​റ്റ് വാ​ങ്ങു​ന്ന​ത്.

1350 രൂ​പ​യ്ക്ക് മേ​ൽ വി​ല​യു​ള്ള ഹെ​ൽ​മ​റ്റു​ക​ൾ ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ് എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഹെ​ൽ​മ​റ്റ് ക​വ​ച്ച​വ​ടം ഇ​തി​ലും വ​ർ​ധി​ക്കും. ഒ​രു വീ​ട്ടി​ൽ മി​നി​മം മൂ​ന്നു ഹെ​ൽ​മ​റ്റെ​ങ്കി​ലും ഉ​ണ്ടാ​കും.

Related posts