താ​ൻ കാ​മു​ക​നൊ​പ്പം പോ​വു​ക​യാ​ണ്, ത​ന്നോ​ട് ക്ഷ​മി​ക്ക​ണം; കല്യാണരാത്രി പുലർന്നപ്പോൾ ഭർത്താവിന് വോയ്സ് മെസേജ് അയച്ച്  ഭാര്യ മുങ്ങി; മനോവിഷമം താങ്ങാനാവാതെ യുവാവ്

പേ​രൂ​ർ​ക്ക​ട: ക​ല്യാ​ണ​ത്തി​നു പി​റ്റേ​ന്ന് ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ന​വ​വ​ധു പോ​യി. സ്വ​മ​ന​സ്സാ​ലെ അ​ല്ല വി​വാ​ഹി​ത​യാ​യ​തെ​ന്നും മ​റ്റു ഗ​ത്യ​ന്ത​ര​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് കാ​മു​ക​നൊ​പ്പം സ്ഥ​ലം വി​ടു​ന്ന​തെ​ന്നും പി​ന്നീ​ട് യു​വ​തി ഭ​ർ​ത്താ​വി​ന് വോ​യി​സ് മെ​സ്സേ​ജ് അ​യ​ച്ചു.

ത​ലേ​ന്ന് താ​ൻ താ​ലി​കെ​ട്ടി​യ പെ​ണ്ണ് നി​മി​ഷ​നേ​ര​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നി​ൽ​നി​ന്ന് അ​ക​ന്ന മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ഭ​ർ​ത്താ​വ് . ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രാ​യ യു​വ​തി​യു​ടേ​യും യു​വാ​വി​ന്‍റേ​യും വി​വാ​ഹം ന​ട​ന്ന​ത്. ത​നി​ക്ക് മ​റ്റൊ​രു പു​രു​ഷ​നു​മാ​യി അ​ടു​പ്പം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ വി​വാ​ഹ​ത്തി​ന് മു​മ്പ് ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​യാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും താ​ൻ കാ​മു​ക​നൊ​പ്പം പോ​വു​ക​യാ​ണെ​ന്നും ത​ന്നോ​ട് ക്ഷ​മി​ക്ക​ണം എ​ന്നു​മാ​യി​രു​ന്നു വോ​യി​സ് മെ​സ്സേ​ജി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ന്നു പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ട​ടു​ത്താ​ണ് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളും എ​ടു​ത്തു കൊ​ണ്ട് കാ​മു​ക​നൊ​പ്പം യു​വ​തി സ്ഥ​ലം​വി​ട്ട​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts