ലവ് ഇറ്റ് ! സണ്ണി ലിയോണിന് കൈയടിയുമായി പ്രിയങ്ക; സണ്ണി യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് രാഖി സാവന്ത്

Priyankaപുകവലിയുടെ ദൂഷ്യവും അപകടവും പ്രചരിപ്പിക്കുന്ന ലഘുചിത്രത്തിലെ സാന്നിദ്ധ്യത്തിന് സണ്ണി ലിയോണിന് പ്രിയങ്കാചോപ്രയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് പ്രിയങ്ക തന്റെ പിന്തുണ പ്രകടമാക്കിയത്. ലവ് ഇറ്റ് എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. മികച്ച ഒരു സന്ദേശമുണ്ടാക്കാന്‍ ലഘുചിത്രത്തിന് കഴിയട്ടെ എന്നും താരം ആശംസിച്ചു. ട്വീറ്റിന് നന്ദി പറഞ്ഞ് സണ്ണി ലിയോണ്‍ മറുട്വീറ്റും ഇട്ടിട്ടുണ്ട്.

11 മിനിറ്റ് നീളുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.സിഗററ്റ് പുകഞ്ഞ് തീരുന്നതു പോലെ ഒരാളുടെ ജീവിതവും എരിഞ്ഞു തീരുന്നതാണ് പരസ്യ ചിത്രത്തിന്റെ പ്രമേയം.  അലോക്‌നാഥ്, ദീപക് ദോബ്രിയാല്‍ എന്നിവരും വേഷമിട്ട ലഘുചിത്രം യൂ ട്യൂബില്‍ തരം ഗമായി മാറി.

സണ്ണി യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് രാഖി സാവന്ത്

ബോളിവുഡ് സെക്‌സി താരം സണ്ണി ലിയോണിനെതിരേ വിമര്‍ശനവുമായി മറ്റൊരു ഹോട്ട് ബോളിവുഡ് താരം രാഖി സാവന്ത് രംഗത്ത്. സണ്ണി ലിയോണ്‍ എന്തു തോന്ന്യാസം കാണിച്ചാലും കുഴപ്പമില്ല. സണ്ണിക്ക് ആരാധക ലക്ഷങ്ങളുണ്ട്. മറ്റാരെങ്കിലും ആ സ്ഥാനത്ത് വന്നാലാണ് പ്രശ്‌നം. രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുകയാണ് സണ്ണി ചെയ്യുന്നത് അല്പ വസ്ത്രം ധരിച്ചാലും നഗ്‌നയായി അഭിനയിച്ചാലും സണ്ണി ലിയോണിന് ദേവതയുടെ പരിവേഷമാണ്. ഇതിലൂടെ രാജ്യത്തെ യുവാക്കളുടെ ഭാവിയാണ് സണ്ണി നശിപ്പിക്കുന്നത്- രാഖി പറയുന്നു.

സണ്ണി ബോളിവുഡില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ മറ്റുള്ള ഹോട്ട് സ്റ്റാറുകള്‍ക്ക് അവസരങ്ങള്‍ കുറയുകയാണെന്നും. സണ്ണി കാരണം മറ്റു ചില നടിമാര്‍ക്കും സിനിമയില്‍ അല്‍പവസ്ത്രം ധരിക്കേണ്ടി വരുന്നുവെന്നും രാഖി സാവന്ത് നേരത്തെയും പറഞ്ഞിരുന്നു. എന്തായാലും സണ്ണിയെ ഒരു ഹോട്ടസ്റ്റ് താരമായ രാഖി  വിമര്‍ശിച്ചതു കേട്ടു ചിരിക്കുകയാണ് ബോളിവുഡ്.

Related posts